കോട്ടയം : മുൻ മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടി എന്നും ജനങ്ങൾക്കൊപ്പം പ്രവർത്തിച്ചിരുന്ന നേതാവായിരുന്നു. അദ്ദേഹം പൊതുപ്രവർത്തകർക്ക് മാതൃകയായിരുന്നു എന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് പുതുപ്പള്ളി പള്ളിയിൽ നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയുകയായിരുന്നു ഗവർണർ. ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ്റെ ഉദ്ഘാടനം, സ്കോളർഷിപ്പ് വിതരണ ഉദ്ഘാടനവും ഗവർണർ നിർവഹിച്ചു. ഉമ്മൻ ചാണ്ടിയുടെ ഓർമ്മകൾക്ക് ഒരാണ്ട് പിന്നിടുമ്പോൾ അനുസ്മരണ വേദിയിൽ ഗവർണറു ടെ വാക്കുകൾ പുതുപ്പള്ളിക്കാരുടെയും സദസിലുള്ളവരുടെയും മനസ് നിറച്ചു.
എന്നും ജനങ്ങൾക്ക് വേണ്ടി പ്രവർത്തിച്ച നേതാവായിരുന്നു പുതുപ്പള്ളിക്കാരുടെ സ്വന്തം കുഞ്ഞൂഞ്ഞ് എന്നു ഗവർണർ
അനുസ്മരിച്ചു. വ്യത്യാസമില്ലാതെ എല്ലാവർക്കും അദ്ദേഹം സഹായങ്ങൾ ചെയ്തു. അവരുടെ വേദന സ്വന്തം വേദനയായി കരുതി പ്രവർത്തിച്ചു.
അദ്ദേഹം ഏവർക്കും മാതൃകയാണെന്നും ഗവർണർ കൂട്ടിചേർത്തു. ബൈബിൾ നൽകുന്ന സന്ദേശം പൊതു ജീവിതത്തിൽ പകർത്തി സമൂഹത്തിനു വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ചു വെന്നും അതുകൊണ് തന്നെ ജനങ്ങൾ അദ്ദേഹത്തെ എന്നും ഓർമ്മിക്കുമെന്നും ഗവർണർ പറഞ്ഞു.
മലയാളത്തിലാണ് ഗവർണർ പ്രസംഗം ആരംഭിച്ചത് പിന്നീട് ഇംഗ്ലീഷിലേക്ക് മാറി. ഓർത്തോഡക്സ് സഭാ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ തൃതീയൻ കാതോലിക ബാവ അനുസ്മര സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജനങ്ങൾക്കിടയിൽ നിൽക്കുന്ന ക്രിസ്തു വിനോടാണ് വി ഡി സതീശൻ ഉമ്മൻ ചാണ്ടിയെ ഉപമിച്ചത്. അദ്ദേഹം നീതിമാനായിരുന്നുവെന്നു സതീശൻ അനുസ്മരിച്ചു. ശശിതരൂർ എം പി, സിറോ മലബാർ സഭാ അധിപൻ റാഫേൽ തട്ടിൽ,
മുസ്ളിം ലീഗ് സംസ്ഥാന പ്രസിഡൻ്റ് സെയ്ദ് സാദിഖലി ശിഖാബ് തങ്ങൾ, എസ്എൻഡിപി ചങ്ങനാശ്ശേരി യൂണിയൻ പ്രസിഡൻ്റ് ഗിരിഷ് കോനാട്ട്, രാമകൃഷ്ണ മഠാധിപതി
മോക്ഷാവർത്താനന്ദ, ഗുരു ജ്ഞാന തപസ്സി, ജില്ലാപഞ്ചായത്തം ഗം രാധാ വി നായർ, മറിയാമ്മ ഉമ്മൻ, ചാണ്ടി ഉമ്മൻ തുടങ്ങിയവർ പരുപാടിയിൽ പങ്കെടുത്തു. ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ്റെ പ്രവർത്തനം ഗവർണർ ഉദ്ഘാടനം ചെയ്തു. ഒ.സി Sports arena യുടെ ശിലാഫലകം അനാച്ഛാദനവും ചെയ്തു. അതോടൊപ്പം ഫൗണ്ടേഷൻ്റെ വിതരണത്തിൻ്റെ സംസ്ഥന തല ഉദ്ഘാടനവും ,
വീൽചെയർ വിതരണവും ഗവർണർ നിർവഹിച്ചു.