വയനാടിന് ആവശ്യം ദീർഘകാല പുനരധിവാസ പദ്ധതിയാണ്; ആവശ്യമായ എല്ലാ സഹകരണവും കേന്ദ്രം നല്‍കും’: ഗവര്‍ണര്‍

തൃശൂർ : ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ട വയനാടിന് ദീർഘകാല പുനരധിവാസ പദ്ധതിയാണ് വേണ്ടതെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പുനരധിവാസത്തിന് ദീർഘകാല പദ്ധതികള്‍ അനിവാര്യമാണ്. ദീർഘകാല പുനരധിവാസത്തിലാണ് ഇനി ശ്രദ്ധ. കേന്ദ്ര-സംസ്ഥാന സർക്കാരുകള്‍ ഈ കാര്യങ്ങളാണ് ചർച്ച ചെയ്തതെന്നും ഗവർണർ പറഞ്ഞു.

Advertisements

തൃശൂരില്‍ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഗവർണർ. സംസ്ഥാന സർക്കാർ കൃത്യമായ ഒരു പദ്ധതി തയ്യാറാക്കണം. അതിന്മേല്‍ ആവശ്യമായ എല്ലാ സഹകരണവും കേന്ദ്രം നല്‍കും. വയനാടിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി പേരുടെ സഹായമാണ് ഒഴുകിയെത്തുന്നത്. ശരി തെറ്റുകള്‍ വിലയിരുത്തേണ്ട സാഹചര്യമല്ല. ദുരന്ത മുഖത്താണ് നാം നില്‍ക്കുന്നതെന്നും ഗവർണർ പറഞ്ഞു.

Hot Topics

Related Articles