തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് ക്രിസ്മസ് ആശംസകള്‍ നേര്‍ന്ന് കേരള ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാൻ. സാമൂഹിക ഐക്യവും സൗഹാർദമുള്ള സമൂഹം കെട്ടിപ്പടുക്കാൻ ക്രിസ്മസ് പ്രചോദനമാവട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. സമൂഹമദ്ധ്യമത്തില്‍ പങ്കുവച്ച പോസ്റ്റിലാണ് ഗവർണർ കേരളീയർക്ക് ക്രിസ്മസ് ആശംസകള്‍ അറിയിച്ചത്.
“യേശുദേവന്റെ ജനനത്തെ സ്തുതിക്കുന്ന ക്രിസ്മസ്, കർത്താവ് പകർന്നുനല്‍കിയ സമാധാനത്തിന്റെയും സ്നേഹത്തിന്റെയും ക്ഷമയുടെയും ദൈവികസന്ദേശം ഉള്‍ക്കൊള്ളാനുള്ള ഓർമ്മപ്പെടുത്തല്‍ കൂടിയാണ്. സാമൂഹിക ഐക്യം ദൃഢപ്പെടുത്തി കൂടുതല്‍ സൗഹാർദ്ദപരവും അനുകമ്പയാർന്നതുമായ സമൂഹം കെട്ടിപ്പടുക്കാൻ ക്രിസ്മസ് നമുക്ക് പ്രചോദനമേകട്ടെ,” ഗവര്‍ണർ ആശംസയില്‍ പറഞ്ഞു.