കേരളവുമായുള്ള സഹകരണം ജീവിതകാലം മുഴുവൻ തുടരും; ചുമതലയേൽക്കാൻ ബിഹാറിലേക്ക് തിരിച്ച് ആരിഫ് മുഹമ്മദ് ഖാൻ

ദില്ലി: മുൻ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ചുമതലയേറ്റെടുക്കാൻ ബിഹാറിലേക്ക് തിരിച്ചു. ഇന്നലെ ദില്ലിയിലെത്തിയ ഗവർണർ കേരള ഹൗസില്‍നിന്നാണ് ബിഹാറിലേക്ക് തിരിച്ചത്. കേരള സർക്കാറിന്റെ പ്രത്യേക പ്രതിനിധി കെ.വി തോമസും, കേരള ഹൗസ് ജീവനക്കാരും കൊച്ചിൻ ഹൗസിലെത്തി ഗവർണറെ കണ്ടു.

Advertisements

കേരളവുമായുള്ള സഹകരണം ജീവിതകാലം മുഴുവൻ തുടരുമെന്ന് ഗവർണർ പറഞ്ഞു. കിടപ്പാടം വിറ്റും വിദ്യാർത്ഥികള്‍ക്ക് വിദ്യാഭ്യാസം ഉറപ്പാക്കുന്ന സമൂഹമാണ് കേരളത്തിലേതെന്നും, കേരളം എന്നും രാജ്യത്തിന് പ്രചോദനം ആകണമെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സംഭവബഹുലമായ അഞ്ച് വർഷത്തെ കാലാവധി പൂർത്തിയാക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കഴിഞ്ഞ ദിവസമാണ് കേരളത്തില്‍ നിന്ന് മടങ്ങിയത്. ബിഹാര്‍ ഗവര്‍ണറായാണ് ആരിഫ് മുഹമ്മദ് ഖാനെ നിയമിച്ചിരിക്കുന്നത്. മലയാളത്തില്‍ യാത്ര പറഞ്ഞാണ് ഗവര്‍ണര്‍ രാജ്ഭവനില്‍ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിനുള്ളിലേക്ക് പോയത്. രാജേന്ദ്ര അർലേക്കർ ആണ് കേരളത്തിന്‍റെ പുതിയ ഗവർണർ. അലേർക്കർ ജനുവരി 2ന് ചുമതലയേല്‍ക്കും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.