തിരുവനന്തപുരം: പ്രതിപക്ഷ കക്ഷികൾ നേതൃത്വം നൽകുന്ന സർക്കാരുകൾക്കെതിരെ ഗവർണർമാർ ജനാധിപത്യവിരുദ്ധ നിലപാട് എടുക്കുന്നതായി മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി.
കേരളത്തിലും തമിഴ്നാട്ടിലും സമാന സാഹചര്യമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഫെഡറൽ തത്വങ്ങൾക്ക് വിരുദ്ധമാണ് ഗവർണർമാരുടെ സമീപനം. ഗവർണർമാരുടെ ഈ നിലപാടിന് എതിരെയാണ് ദേശീയതലത്തിൽ ലീഗിന്റെ നിലപാട്. കേരളത്തിലെ കാര്യവും വ്യത്യസ്തമല്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കഴിഞ്ഞ ദിവസം തമിഴ്നാട് നിയമസഭയിൽ നാടകീയ രംഗങ്ങളാണ് നടന്നത്. നയപ്രഖ്യാപന പ്രസംഗത്തിനിടെ ഗവർണർ ആർ എൻ രവി ഇറങ്ങിപ്പോയിരുന്നു. നയപ്രഖ്യാപനത്തിൽ നിന്നും ചില ഭാഗങ്ങൾ ഒഴിവാക്കിയതിനെതിരെ സർക്കാർ നിയമസഭയിൽ ഗവർണർക്കെതിരെ പ്രമേയം പാസാക്കിയിരുന്നു. ഇതിനിടയിലാണ് ഗവർണർ ഇറങ്ങിപ്പോയത്.