ശിവന്റെ അഞ്ജലി ഇനി ജീപിയ്ക്ക് സ്വന്തം ! പ്രായവും പ്രണയവും ചർച്ചയാക്കി ആരാധകർ 

സാന്ത്വനത്തിലെ ശിവന്റെ അഞ്ജലി എന്നന്നേക്കുമായി നടൻ ഗോവിന്ദ് പത്മസൂര്യയുടേതാകാൻ പോകുന്നുവെന്ന വാര്‍ത്ത കേട്ട ത്രില്ലിലാണ് ആരാധകര്‍. മലയാള സിനിമയിലെ മോസ്റ്റ് എലിജിബിള്‍ ബാച്ചിലര്‍മാരില്‍ ഒരാളായ ജിപി വിവാഹം കഴിക്കാൻ പോകുന്നുവെന്ന വാര്‍ത്തയാണ് സോഷ്യല്‍മീഡിയ മുഴുവൻ. കുറച്ച്‌ മണിക്കൂറുകള്‍ക്ക് മുമ്ബാണ് വിവാഹനിശ്ചയ ചിത്രങ്ങള്‍ ഗോവിന്ദ് പത്മസൂര്യയും ഗോപിക അനിലും ആരാധകരെ അറിയിച്ചത്. ആഘോഷമായി നടന്ന ചടങ്ങിന്റെ വീഡിയോകളും വ്യാപകമായി പ്രചരിക്കുന്നുണ്ട്. ജിപിയിലെ നടനേക്കാള്‍ പ്രേക്ഷകര്‍ക്ക് ഇഷ്ടം അവതാരകനായ ജിപിയെയാണ്.സുന്ദരനും സുമുഖനുമായതുകൊണ്ട് തന്നെ ജിപിയുടെ ആരാധകരില്‍ ഏറെയും സ്ത്രീകളാണ്. യുട്യൂബ് ചാനലുമായും സജീവമായി നില്‍ക്കുന്ന ജിപി മുപ്പത്തിയാറ് വയസ് പിന്നിട്ടിട്ടും എന്തുകൊണ്ട് വിവാഹം കഴിക്കുന്നില്ലെന്ന സംശയം ആരാധകരില്‍ ഉണ്ടായിരുന്നു. പുറത്ത് പറയാത്ത പ്രണയം ഉണ്ടാകുമെന്നാണ് എല്ലാവരും കരുതിയിരുന്നത്.

Advertisements

അഭിമുഖങ്ങളില്‍ പ്രത്യക്ഷപ്പെടുമ്ബോള്‍ വിവാഹത്തെ കുറിച്ച്‌ ചോദിച്ചാലും ജിപി ഒഴിഞ്ഞ് മാറും. ഇതൊക്കെ കൊണ്ട് തന്നെയാണ് സീരിയല്‍‌ താരം ഗോപികയുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞതിന്റെ ചിത്രം ഗോവിന്ദ് പത്മസൂര്യ പങ്കിട്ടപ്പോള്‍ ആരാധകരും അമ്ബരന്നത്. മാത്രമല്ല ഇരുവരും ജനപ്രിയരാണ്. സാന്ത്വനം എന്ന ഒറ്റ സീരിയല്‍ കൊണ്ട് വലിയൊരു ആരാധക വൃന്ദത്തെയാണ് ഗോപിക സൃഷ്ടിച്ചെടുത്തത്. രണ്ടുപേരെയും വളരെ ഏറെ ഇഷ്ടമാണ്… നിങ്ങള്‍ ഒരുമിക്കുന്നതില്‍ അതീവ സന്തോഷം തോന്നുന്നുവെന്നാണ് ആരാധകര്‍ കുറിക്കുന്നത്. ദൈവം ചേര്‍ത്തുവെച്ചത് പോലെയുണ്ട് നിങ്ങളെ കണ്ടിട്ടെന്നും ആരാധകര്‍ ആശംസകള്‍ നേര്‍ന്ന് കുറിച്ചു.വിവാഹനിശ്ചയം നടക്കാൻ പോകുന്നതുമായി ബന്ധപ്പെട്ടുള്ള ഒരു വിവരവും പുറത്ത് വിടാതെ ജിപിയും ഗോപികയും എല്ലാം അതീവ രഹസ്യമായി സൂക്ഷിച്ചിരുന്നു. ചടങ്ങിനായി വേദിയിലേക്ക് ഗോവിന്ദ് പത്മസൂര്യയുടെ കയ്യും പിടിച്ച്‌ വരുന്ന ഗോപികയെ കണ്ട് സന്തോഷം കൊണ്ട് പൊട്ടികരയുന്ന ഗോപികയുടെ സഹോദരിയുടെ വീഡിയോയും വൈറലാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സഹോദരിമാര്‍ എന്നതിനെക്കാള്‍ ഉപരിയായി ഗോപികയും കീര്‍ത്തനയും സുഹൃത്തുക്കളെപോലെയാണ്. നടി ഷഫ്ന അടക്കം നിരവധി പേര്‍ ഗോപികയ്ക്കും ജിപിയ്ക്കും ആശംസകള്‍ നേര്‍ന്ന് എത്തിയിട്ടുണ്ട്. എന്റെ സ്വന്തം… എന്റെ പുന്നാരക്കുട്ടി… എന്റെ പാവക്കുട്ടി വിവാഹിതയാകുന്നു. അവളുടെ ബിഗ് ഡേ എന്നാണ് ഷഫ്‌ന കുറിച്ചത്. ഷഫ്ന അടക്കമുള്ളവരും വിവാഹനിശ്ചയത്തില്‍ പങ്കെടുക്കാൻ എത്തിയിരുന്നു. പേളിയും ശ്രീനിഷും എല്ലാം ജിപിക്ക് ആശംസകള്‍ നേര്‍ന്നിട്ടുണ്ട്. വിവാഹനിശ്ചയ ചിത്രങ്ങള്‍ വൈറലാകുമ്ബോള്‍ തന്നെ ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസത്തെ കുറിച്ചുള്ള സംശയങ്ങളും പ്രേക്ഷകര്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. വിക്കിപീഡിയ പ്രകാരം ഗോവിന്ദ് പത്മസൂര്യയുടെ പ്രായം മുപ്പത്തിയാറും ഗോപികയുടെ പ്രായം ഇരുപത്തിയൊമ്ബതുമാണ്.

ബാലതാരമായി നിരവധി സിനിമകളില്‍ ഗോപിക അഭിനയിച്ചിട്ടുണ്ട്. നായികയായി സീരിയലുകള്‍ മാത്രമാണ് ചെയ്തിട്ടുള്ളത്. ഒരു സഹോദരൻ കൂടി ഗോവിന്ദിനുണ്ട്. ‌മലയാളത്തിനേക്കാള്‍ ജിപി തിളങ്ങിയിട്ടുള്ളത് അന്യഭാഷകളിലാണ്. തെലുങ്ക് സിനിമകളില്‍ സജീവ സാന്നിധ്യമായ ജിപിക്ക് ആന്ധ്രയിലും ആരാധകര്‍ ഏറെയാണ്. ഇരുവരുടെയും പ്രണയ വിവാഹമാണോ എന്ന സംശയം ആരാധകര്‍ക്കുണ്ടായിരുന്നു. എന്നാല്‍ വീട്ടുകാര്‍ ആലോചിച്ച്‌ ഉറപ്പിച്ച വിവാഹമാണെന്ന് ജിപിയുടെയും ഗോപികയുടെയും കുറിപ്പില്‍ വ്യക്തമാണ്. കോഴിക്കോട് നടന്ന ചടങ്ങിലാണ് ഇവരുടെ വിവാഹ നിശ്ചയം കഴിഞ്ഞത്.

മനോഹരമായ വിവാഹ വസ്ത്രങ്ങളാണ് ഇരുവരും അണിഞ്ഞത്. ബെയ്ജ് നിറത്തിലെ കുര്‍ത്തയും പൈജാമയും അണിഞ്ഞ് തലയില്‍ തലപ്പാവ് വെച്ച്‌ നോര്‍ത്തിന്ത്യന്‍ സ്‌റ്റൈലിലാണ് ജിപി എത്തിയത്. പിങ്ക് നിറത്തിലുള്ള ഹെവി വര്‍ക്കുള്ള ലെഹങ്കയായിരുന്നു ഗോപികയുടെ വേഷം. ‍ ഡി ഫോര്‍ ഡാൻസ് എന്ന റിയാലിറ്റി ഷോയാണ് ഗോവിന്ദ് പത്മസൂര്യയെ ശ്രദ്ധേയനാക്കിയത്. പേളി മാണിയായിരുന്നു ജിപിയുടെ സഹ അവതാരക. ഇരുവരുമായിരുന്നു ഷോയുടെ പ്രധാന ആകര്‍ഷണം.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.