ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി : തലവടി പഞ്ചായത്ത് തരിശ് ഭൂമി കൃഷി യോഗ്യമാക്കി

ആലപ്പുഴ: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി തലവടി പഞ്ചായത്ത് അഞ്ചാം വാര്‍ഡിലെ തരിശ് ഭൂമി കൃഷി യോഗ്യമാക്കുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൃഷി ചെയ്ത ജൈവ പച്ചക്കറിയുടെ വിളവെടുപ്പ് നടത്തി. ചീര, വെണ്ട, വഴുതന, പയര്‍, തക്കാളി, വെള്ളരിക്ക, മരച്ചീനി എന്നിവയുടെ വിളവെടുപ്പാണ് നടന്നത്. ഗ്രാമപഞ്ചായത്ത് അംഗം ബിനു സുരേഷ് വിളവെടുപ്പ് ഉത്സവ ഉദ്ഘാടനം നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് പിഷാരത്ത്, തൊഴിലുറപ്പ് ഉദ്യോഗസ്ഥരായ എം ആര്‍ നിതീഷ്‌കുമാര്‍, ആശ സന്തോഷ്, സുഗത സുനന്ദന്‍, രാജിമോള്‍, രഞ്ജു ദാസ്, മേറ്റ് ഓമന ഹരിദാസ് എന്നിവര്‍ നേതൃത്വം നല്‍കി.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.