മരങ്ങാട്ടുപിള്ളി: സംസ്ഥാനത്തെ മാതൃകാപരമായ പ്രവർത്തനം കാഴ്ചവയ്ക്കുന്ന ഗ്രാമപഞ്ചായത്ത് മെമ്പർമാർക്ക് ഗ്രാമസ്വരാജ് പഠനകേന്ദ്രം ഏർപ്പെടുത്തിയ പുരസ്കാരം കേന്ദ്ര ഫിഷറീസ് മൃഗസംരക്ഷണ ക്ഷീര ന്യൂനപക്ഷകാര്യവകുപ്പ് മന്ത്രി ജോർജ് കുര്യനിൽ നിന്നും ഗ്രാമപഞ്ചായത്ത് മെമ്പർ സന്തോഷ് കുമാർ എം. എൻ ഏറ്റുവാങ്ങി. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബെൽജി എമ്മാനുവൽ അധ്യക്ഷനായിരുന്നു.
ജില്ലാ പഞ്ചായത്ത് മെമ്പർ പി. എം. മാത്യു, ബ്ലോക്ക് മെമ്പർമാരായ ജോൺസൺ പുളിക്കിൽ, പി. എൻ രാമചന്ദ്രൻ, സഹകരണ ബാങ്ക് പ്രസിഡണ്ട് എം. എം. തോമസ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ഉഷാരാജു, സ്ഥിരം സമിതി അംഗങ്ങളായ തുളസീദാസ് , ജാൻസി ടോജോ മെമ്പർമാരായ പ്രസീദ സജീവ്, നിർമ്മല ദിവാകരൻ, ലിസി ജോർജ്, സലിമോൾ ബെന്നി, ബെനെറ്റ് പി. മാത്യു, ജോസഫ് ജോസഫ്, സാബു അഗസ്റ്റിൻ സെക്രട്ടറി ശ്രീകുമാർ എസ് കൈമൾ ഗ്രാമ സ്വരാജ് പഠനകേന്ദ്രം ജനറൽ സെക്രട്ടറി എൻ. കെ ബാലചന്ദ്രൻ കൺവീനർ ഇടയം സതീശൻ രാഷ്ട്രീയ കക്ഷി നേതാക്കളായ മാർട്ടിൻ അഗസ്റ്റിൻ, ലിജിൻ ലാൽ, സജിമോൻ സി. റ്റി, ജോസഫ് മാണി തുടങ്ങിയവർ പ്രസംഗിച്ചു. യോഗത്തിൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശ്രീകുമാർ എസ് കൈമളിനെയും സീനിയർ ക്ലർക്ക് പ്രമോദ് പി. എ യേയും ചടങ്ങിൽ ആദരിച്ചു.