പാരീസ് : 2023 ലെ ഫ്രഞ്ച് ഓപ്പണ്‍ കിരീടം ഉയര്‍ത്തി സെര്‍ബിയൻ താരവും മൂന്നാം സീഡും ആയ നൊവാക് ജ്യോക്കോവിച്. നാലാം സീഡ് കാസ്പര്‍ റൂഡിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ച് ആണ് നൊവാക് കിരീടം ഉയര്‍ത്തിയത്.
കരിയറില്‍ താരം നേടുന്ന 23 മത്തെ ഗ്രാന്റ് സ്ലാം കിരീടവും മൂന്നാം ഫ്രഞ്ച് ഓപ്പണ്‍ കിരീടവും ആണ് ഇത്. ഇതോടെ പുരുഷന്മാരില് ഏറ്റവും കൂടുതല്‍ ഗ്രാന്റ് സ്ലാം കിരീടങ്ങള്‍ എന്ന നേട്ടത്തില്‍ റാഫ നദാലിനെ നൊവാക് മറികടന്നു. കിരീട നേട്ടത്തോടെ ലോക ഒന്നാം നമ്ബര്‍ റാങ്കിംഗിലേക്ക് നൊവാക് തിരിച്ചു എത്തുകയും ചെയ്തു. നാല് ഗ്രാന്റ് സ്ലാമുകളും മൂന്നില്‍ അധികം നേടുന്ന ആധുനിക യുഗത്തിലെ ആദ്യ താരവും നൊവാക് ആണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തീര്‍ത്തും ഏകപക്ഷീയമായി ഫൈനല്‍ നൊവാക് ജയിക്കുന്നത് ആണ് കാണാൻ ആയത്. മികച്ച തുടക്കം ലഭിച്ച റൂഡ് ആദ്യ സര്‍വീസില്‍ തന്നെ ജ്യോക്കോവിചിന്റെ സര്‍വീസ് ബ്രേക്ക് ചെയ്തു എങ്കിലും സെറ്റില്‍ നില്ക്കാൻ പൊരുതിയ നൊവാക് ബ്രേക്ക് പൊരുതി തിരിച്ചു പിടിച്ചു. തുടര്‍ന്ന് സെറ്റ് ടൈബ്രേക്കറിലേക്ക് എത്തിച്ച നൊവാക് അനായാസം അത് ജയിച്ചു സ്വന്തം പേരില്‍ കുറിക്കുന്നത് ആണ് കാണാൻ ആയത്. ഇതിനു ശേഷം ജ്യോക്കോവിച് ആധിപത്യം ആണ് മത്സരത്തില്‍ ഉടനീളം കണ്ടത്. 2 തവണ ബ്രേക്ക് നേടി രണ്ടാം സെറ്റ് 6-3 നു നേടിയ നൊവാക് മത്സരം വെറും ഒരു സെറ്റ് മാത്രം അകലെയാക്കി.
തുടര്‍ന്ന് മൂന്നാം സെറ്റില്‍ റൂഡ് പൊരുതി നോക്കിയെങ്കിലും അവസാന സര്‍വീസില്‍ ബ്രേക്ക് കണ്ടത്തിയ ജ്യോക്കോവിച് സെറ്റ് 7-5 നു നേടി തന്റെ 23 മത്തെ ഗ്രാന്റ് സ്ലാം നേട്ടം ആഘോഷിച്ചു. മത്സരത്തില്‍ 11 ഏസുകള്‍ ഉതിര്‍ത്ത നൊവാക് 4 തവണ എതിരാളിയുടെ സര്‍വീസും ബ്രേക്ക് ചെയ്തു. ഓസ്ട്രേലിയൻ ഓപ്പണ്‍ കിരീടവും ഈ വര്‍ഷം നേടിയ നൊവാക് കരിയറില്‍ മൂന്നാം തവണയും ഇത് വരെ നേടാൻ ആവാത്ത കലണ്ടര്‍ സ്ലാം ആവും ഇനി ലക്ഷ്യം വക്കുക. നാലാം ഗ്രാന്റ് സ്ലാം ഫൈനലിലും റൂഡ് പരാജയപ്പെട്ടപ്പോള്‍ നിസംശയം ടെന്നീസിലെ ഏറ്റവും മഹത്തായ താരം താൻ തന്നെയാണ് എന്നു ഇന്ന് നൊവാക് ജ്യോക്കോവിച് വിളിച്ചു പറയുക ആയിരുന്നു.