ആദ്യ പകുതിയിലും രണ്ടാം പകുതിയുടെ ആദ്യ ഘട്ടത്തിലും വരിഞ്ഞ് മുറുക്കിയ സ്വിറ്റ്സർലൻഡിനെ ഒറ്റ ഗോളിന്റെ ബലത്തിൽ തകർത്തടിച്ച ബ്രസീൽ രണ്ടാം റൗണ്ടിലേയ്ക്കു കുതിച്ചു. ഗ്രൂപ്പിലെ ഒന്നാം സ്ഥാനം ഉറപ്പിച്ചാണ് ബ്രസീൽ രണ്ടാം റൗണ്ട് ഉറപ്പിച്ചത്. ആദ്യം മുതൽ ആക്രമിച്ചു കളിച്ച ബ്രസീലിനെ സമനിലയിൽ തളയ്ക്കുക എന്നവ ലക്ഷ്യത്തോടെയാണ് സ്വിറ്റ്സർലൻഡ് കളിച്ചത്. ആദ്യ ഘട്ടത്തിൽ ബ്രസീൽ നടത്തിയ ആക്രമണങ്ങളെ എല്ലാം സ്വിസ് പ്രതിരോധം നിർവീര്യമാക്കി. എന്നാൽ, ഒരു ഘട്ടത്തിൽ പോലും പ്രതിരോധത്തിലേയ്ക്ക് ഉൾവലിയാതിരുന്ന ബ്രസീൽ തന്ത്രം തന്നെയാണ് കളിയിൽ നിർണ്ണായകമായത്. 83 ആം മിനിറ്റിൽ കാസിമിറോയുടെ ഗോളിലൂടെയാണ് ബ്രസീൽ ജയിച്ചു കയറിയത്. ആക്രമണത്തിലേയ്ക്കു കടന്ന ബ്രസീൽ പിന്നീട് പല തവണ ലീഡ് ഉയർത്താൻ ശ്രമിച്ചെങ്കിലും കൈവിട്ടു പോയി.