ബംഗളുരു: കുനൂര്‍ സൈനിക ഹെലികോപ്റ്റര്‍ അപടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗ്രൂപ് ക്യാപ്റ്റന്‍ വരുണ്സിംഗ് അന്തരിച്ചു. ഇന്ന് രാവിലെ ബംഗളുരുവിലെ കമാന്‍ഡ് ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. വ്യോമസേനയാണ് മരണവിവരം സ്ഥിരീകരിച്ചത്. പ്രധാനമന്ത്രി നരന്ദ്രമോദി അനുശോചനം അറിയിച്ചു.
ഇക്കൊല്ലത്തെ സ്വാതന്ത്ര്യദിനത്തില്‍ രാജ്യം ശൗര്യചക്ര നല്കി ആദരിച്ചയാളാണ് വരുണ്സിംഗ്. 2020-ല്‍ ഒരു അടിയന്തര സാഹചര്യത്തില്‍ തേജസ് യുദ്ധവിമാനം സുരക്ഷിതമായി ഇറക്കിയതിനായിരുന്നു ഇത്. ബെംഗളൂരുവില്‍ വ്യോമസേനയുടെ ടെസ്റ്റ് പൈലറ്റായിരുന്നു വരുണ്‍ സിംഗ്. അടിയന്തര സാഹചര്യത്തില്‍ സ്വന്തം ജീവന് പണയപ്പെടുത്തിയാണ് അദ്ദേഹം തേജസ് യുദ്ധവിമാനം സുരക്ഷിതമായി ഇറക്കിയത്.