സ്പോർട്സ് ഡെസ്ക്ക് : അഫ്ഗാനിസ്ഥാൻ ടീമിനെതിരെ അപ്രതീക്ഷിതമായ പരാജയമായിരുന്നു പാക്കിസ്ഥാൻ നേരിട്ടത്. മത്സരത്തില്‍ 282 എന്ന വമ്പൻ സ്കോര്‍ സ്വന്തമാക്കിയിട്ടും അത് പ്രതിരോധിക്കാൻ പാകിസ്ഥാന്റെ ബോളമാര്‍ക്ക് സാധിച്ചില്ല. മത്സരത്തില്‍ 8 വിക്കറ്റുകളുടെ ചരിത്ര വിജയമാണ് അഫ്ഗാനിസ്ഥാൻ നേടിയത്. പാക്കിസ്ഥാന്റെ മത്സരത്തിലെ മോശം പ്രകടനത്തെ വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മുൻ പാക്കിസ്ഥാൻ താരം കമ്രാൻ അക്മല്‍. തങ്ങളുടെ പ്ലെയിങ് ഇലവനില്‍ ശക്തമായ മാറ്റങ്ങള്‍ വരുത്താൻ പാക്കിസ്ഥാന് സാധിച്ചില്ല എന്നാണ് അക്മല്‍ പറയുന്നത്. ഇത്തരത്തില്‍ അനിവാര്യമായ മാറ്റങ്ങള്‍ വരുത്താൻ കൂട്ടാക്കാതിരുന്നതാണ് പാകിസ്ഥാൻ മത്സരത്തില്‍ പരാജയപ്പെടാൻ കാരണം എന്ന് അക്മല്‍ പറഞ്ഞു.
കഴിഞ്ഞ 3 വര്‍ഷമായി പാകിസ്താന്റെ ചില താരങ്ങള്‍ മികച്ച ഫോമിലല്ല കളിക്കുന്നതെന്നും, എങ്കിലും വീണ്ടും അവര്‍ക്ക് പാക്കിസ്ഥാൻ അവസരം നല്‍കുകയാണെന്നും അക്മല്‍ പറയുന്നു. മാത്രമല്ല മത്സരത്തില്‍ പാക്കിസ്ഥാൻ നായകൻ ബാബര്‍ ആസമും വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്വാനും വിക്കറ്റുകള്‍ വലിച്ചെറിയുകയായിരുന്നു എന്ന അഭിപ്രായവും അക്മല്‍ പ്രകടിപ്പിക്കുകയുണ്ടായി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതിനൊപ്പം അഫ്ഗാനിസ്ഥാൻ ടീമിന്റെ മികച്ച പ്രകടനത്തെ പ്രശംസിക്കാനും അക്മല്‍ മറന്നില്ല. മുൻപ്, പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം ഇന്ത്യൻ ടീമിനെ കണ്ടു പഠിക്കേണ്ടതുണ്ട് എന്ന് അക്മല്‍ പറഞ്ഞിരുന്നു. ഇന്ത്യയുടെ രോഹിത് ശര്‍മ ശുഭ്മാൻ ഗില്‍, വിരാട് കോഹ്ലി തുടങ്ങിയ ബാറ്ററുമാരുടെ മനോഭാവം പാകിസ്ഥാൻ കണ്ടുപഠിക്കേണ്ടതുണ്ട് എന്നായിരുന്നു അക്മലിന്റെ അഭിപ്രായം. മാത്രമല്ല ഇന്ത്യക്കെതിരെ ദ്വിരാഷ്ട്ര പരമ്ബരകള്‍ കളിക്കാൻ അവസരം ലഭിക്കാത്തത് പാകിസ്താനെ സംബന്ധിച്ച് ഭാഗ്യമാണെന്നും അക്മല്‍ പറഞ്ഞു.അല്ലാത്തപക്ഷം ഇന്ത്യ അനായാസം പാകിസ്ഥാനെ പരാജയപ്പെടുത്തിയേനെ എന്നാണ് അക്മലിന്റെ അഭിപ്രായം.