ന്യൂസ് ഡെസ്ക് : ലോകം മുഴുവൻ ആരാധകരുള്ള ഒരു നടിയാണ് സണ്ണി ലിയോണ്‍. മലയാളത്തില്‍ മധുരരാജാ എന്ന ചിത്രത്തിലെ ഒരു പാട്ടില്‍ സണ്ണി അഭിനയിച്ചിരുന്നു. മോഹമുന്തിരി എന്ന ഈ പാട്ട് സീനില്‍ സണ്ണി ലിയോണിനോടൊപ്പം അഭിനയിച്ച നടനാണ് പ്രശാന്ത് അലക്സാണ്ടര്‍. കാലങ്ങളായി സിനിമയില്‍ ഉണ്ടെങ്കിലും പുരുഷ പ്രേതം എന്ന ചിത്രമാണ് പ്രശാന്തിനെ മലയാളത്തില്‍ അടയാളപ്പെടുത്തിയത്. ഇപ്പോഴിതാ സണ്ണി ലിയോണിനെ കണ്ട അനുഭവവും അവരെക്കുറിച്ച് കണ്ടും കെട്ടും അറിഞ്ഞ കാര്യങ്ങളും സംസാരിക്കുകയാണ് പ്രശാന്ത് അലക്സാണ്ടര്‍. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രശാന്ത് അലക്‌സാണ്ടര്‍ പറഞ്ഞത്
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
‘മധുര രാജയെ കുറിച്ച് ഞാൻ കേള്‍ക്കുമ്പോള്‍ തൊട്ട് ആ ചിത്രത്തില്‍ സണ്ണി ലിയോണ്‍ വരുന്നുണ്ടെന്ന് എനിക്ക് അറിയാമായിരുന്നു. സ്ക്രിപ്റ്റിന്റെ ചര്‍ച്ച നടക്കുമ്പോള്‍ തന്നെ ചിത്രത്തിലേക്ക് സണ്ണി ലിയോണിനെ കൊണ്ട് വരണം എന്ന് പറയുന്നുണ്ടായിരുന്നു. സിനിമയുടെ കോസ്റ്റ് ആലോചിച്ച് ചിലപ്പോള്‍ മറ്റൊരാളെ ആലോചിച്ചിട്ടുണ്ടാവാം. പക്ഷെ പിന്നീട് വീണ്ടും തിരിച്ച് അവരിലേക്ക് തന്നെ വന്നു. ആദ്യമായി അവരെ കാണുന്നതിനേക്കാള്‍ എനിക്ക് അത്രയും വലിയൊരു സ്പേസ് കിട്ടുന്ന ത്രില്ലില്‍ ആയിരുന്നു ഞാൻ. പത്ത് പതിനാറ് കൊല്ലം സിനിമയുടെ പിറകെ നടന്ന്, നമ്മള്‍ സ്‌ക്രീനില്‍ കാണാൻ ആഗ്രഹിച്ച ഒരു വേഷം കിട്ടിയത് മധുര രാജയില്‍ ആയിരുന്നു.
സണ്ണി ലിയോണ്‍ വരുന്നു എന്ന വാര്‍ത്ത വലിയ രീതിയില്‍ പ്രചരിക്കുന്നുണ്ടായിരുന്നു.
എന്റെ ചിന്ത മുഴുവൻ ഞാൻ അതെങ്ങനെ ചെയ്തെടുക്കും എന്നായിരുന്നു. എനിക്കവിടെ ചെല്ലുമ്പോള്‍ സണ്ണി ലിയോണ്‍ എന്നത് വലിയൊരു സംഭവമായി തോന്നിയിട്ടേയില്ല. ഞാൻ എങ്ങനെ ചെയ്യും എന്നായിരുന്നു എന്റെ മനസ് മുഴുവൻ. സണ്ണി ലിയോണ്‍ എന്ന ആകാംക്ഷയില്ല. പുറത്ത് നിന്ന് സണ്ണി ലിയോണിനെ കുറിച്ച് ഒരുപാട് കേട്ടത് കൊണ്ട് അവരുടെ കൂടെ ഒരു ഫോട്ടോ എടുക്കണം എന്നുണ്ടായിരുന്നു. പക്ഷെ ഒരാളുടെ പോലും ഫോണ്‍ ഉള്ളിലേക്ക് കടത്തി വിട്ടില്ല. പിന്നെ പാട്ട് കഴിഞ്ഞിട്ടാണ് ഫോട്ടോ എടുത്തത്.
എന്റെയൊക്കെ യൗവനകാലത്ത് ഷക്കീല മറിയ ഒക്കെയല്ലേ ഉള്ളത്. സണ്ണി ലിയോണ്‍ യുഗത്തിലേക്ക് എത്തിയപ്പോഴേക്കും നമ്മുടെ ഫോക്കസ് വേറേ പലതിലും ആയല്ലോ. അതുകൊണ്ട് തന്നെ എനിക്ക് അവരെ പറ്റി അത്ര കാര്യമായി അറിയില്ലായിരുന്നു. പുള്ളിക്കാരിയെ കുറിച്ച് സെര്‍ച്ച് ചെയ്തപ്പോള്‍ കാണാൻ പറ്റിയത് അധികവും ഒരുപാട് ഇന്റര്‍വ്യൂസ് ആയിരുന്നു. അതുപോലെ അവരെ കുറിച്ചുള്ള ഡോക്യൂമെന്ററീസ് കാണാൻ പറ്റി. അതെല്ലാം കണ്ടപ്പോഴാണ് നമ്മള്‍ കേട്ടിട്ടുള്ള സണ്ണി ലിയോണ്‍ അല്ല യഥാര്‍ത്ഥത്തില്‍ ഉള്ളതെന്ന് അറിയുന്നത്.
അങ്ങനെയാണ് ഒരു തിരിച്ചറിവ് എനിക്ക് ഉണ്ടാവുന്നത്. അവര്‍ ചെയ്യുന്നത് അവരുടെ പ്രൊഫഷനാണ്. അവര്‍ ഒരു നടിയാണ്. നമ്മള്‍ സിനിമയില്‍ റേപ്പ് ചെയ്യും കൊലപാതകം ചെയ്യും. അങ്ങനെ അഭിനയിക്കുമെന്ന് കരുതി നമ്മള്‍ അതല്ലല്ലോ. അങ്ങനെ അവരോട് ശരിക്കും നല്ല റെസ്‌പെക്‌ട് തോന്നി. അത് ഇരട്ടിച്ചത് ലൊക്കേഷനിലെ അവരുടെ പെരുമാറ്റം കണ്ടിട്ടായിരുന്നു. വളരെ ഡൗണ്‍ ടു എര്‍ത്തായ ഒരാളാണ് സണ്ണി ലിയോണ്‍.