മാരക്കാനയില്‍ കാനറികളുടെ ചിറകരിഞ്ഞ് അര്‍ജന്റീന ; തുടര്‍ച്ചയായ നാലാം മത്സരത്തിലും വിജയിക്കാനാവാതെ ബ്രസീല്‍

റിയോഡി ജനീറോ : മാരക്കാനയില്‍ കാനറികളുടെ ചിറകരിഞ്ഞ് അര്‍ജന്റീന. ഗാലറിയിലും ഗ്രൗണ്ടിലും പരുക്കൻ നീക്കങ്ങള്‍ നടന്ന മത്സരത്തില്‍ ഇരു ടീമൂകള്‍ക്കും അധികം അവസരങ്ങള്‍ കണ്ടെത്താനായില്ല.63-ാം മിനിറ്റില്‍ ബുള്ളറ്റ് ഹെഡറിലൂടെ ഒറ്റമെൻഡിയാണ് അര്‍ജന്റീനക്കായി വല കുലുക്കിയത്.81-ാം മിനിറ്റില്‍ ജോലിൻടണ്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതോടെ ബ്രസീല്‍ 10 പേരുമായാണ് കളിച്ചത്. അര്‍ജന്റീന മധ്യനിരക്കാരൻ ഡി പോളിനെ ഫൗള്‍ ചെയ്തതിനാണ് ജോലിൻടണ് ചുവപ്പുകാര്‍ഡ് കിട്ടിയത്. മെസ്സി 78 മിനിറ്റോളം അര്‍ജന്റീനക്കായി കളത്തിലുണ്ടായിരുന്നു.

Advertisements

ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ അര്‍ജന്റീന ഒന്നാം സ്ഥാനത്ത് തുടരുകയാണ്. അര്‍ജന്റീനക്ക് ആറു മത്സരങ്ങളില്‍നിന്ന് 15 പോയിന്റുണ്ട്. തുടര്‍ച്ചയായ നാലാം മത്സരത്തിലും വിജയിക്കാനാവാത്ത ബ്രസീല്‍ പതറുകയാണ്. ആറു മത്സരങ്ങളില്‍നിന്ന് ഏഴു പോയിന്റ് മാത്രമാണ് ബ്രസീലിന്റെ സമ്പാദ്യം.കളി തുടങ്ങുന്നതിന് ഗാലറിയില്‍ ബ്രസീല്‍ അര്‍ജന്റീന കാണികള്‍ ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് മത്സരം വൈകിയാണ് തുടങ്ങിയത്. കാണികള്‍ തമ്മിലടിച്ചതോടെ മെസ്സിയും സംഘവും ഗ്രൗണ്ടില്‍നിന്ന് മടങ്ങിയിരുന്നു. അര്‍ജന്റീന ആരാധകര്‍ക്കെതിരെ പൊലീസ് നടത്തിയ ലാത്തി ചാര്‍ജില്‍ നിരവധിപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

Hot Topics

Related Articles