കോട്ടയം : മീനടം പുതുവലിൽ അച്ഛനെയും മകനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.പുതുവയൽ വട്ടുകളത്തിൽ ബിനു (49) മകൻ ശിവഹരി (9) എന്നിവരെയാണ് വീടിനു സമീപമുള്ള ആളൊഴിഞ്ഞ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ നടക്കാൻ ഇറങ്ങിയതായിരുന്നു ഇരുവരും .തിരിച്ചു വരേണ്ട സമയം എത്തിയിട്ടും കാണാതെ വന്നതോടെ വീട്ടുകാർ നടത്തിയ തിരച്ചിൽ ഒടുവിലാണ് സമീപത്തുള്ള ആളൊഴിഞ്ഞ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
സാധാരണ ബിനുവിനൊപ്പം പത്താം ക്ലാസുകാരിയായ മൂത്തമകൾ ശ്രീലക്ഷ്മിയാണ് നടക്കാൻ ഇറങ്ങിയിരുന്നത്. എന്നാൽ ഇന്ന് പുലർച്ചെ ഇയാളോടൊപ്പം നടക്കാൻ മകനേയും കൂട്ടുകയായിരുന്നു. ശ്രീഹരി ആലാം പള്ളി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിയാണ്. ആളൊഴിഞ്ഞ വീടിൻറെ വിറകുപുരയിൽ ആണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത് സ്ഥിരം മദ്യപാനിയായ ഇയാൾ മകനെ തൂക്കിക്കൊന്നശേഷം ആത്മഹത്യ ചെയ്തതായിരിക്കാം എന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ആളൊഴിഞ്ഞ വീട് നോക്കി നടത്തുന്ന ചാക്കോ എന്ന വ്യക്തിയാണ് ഇവരെ ആദ്യമായി കാണുന്നത്. ഇയാൾ പതിവുപോലെ പുലർച്ചെ വീട്ടിലെത്തിയപ്പോഴാണ് ഇരുവരേയും മരിച്ച നിലയിൽ കാണുന്നത്.ബിനുവിന്റെ പോക്കറ്റിനുള്ളിൽ നിന്നും ഒരു കുറിപ്പ് പോലീസിന് ലഭിച്ചിട്ടുണ്ട്.