മുംബൈ : ലോകകപ്പില്‍ തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും തീതുപ്പുന്ന പന്തുകളുമായി അരങ്ങുവാണ മുഹമ്മദ് ഷമിയെ തേടി ലോകകപ്പിലെ അപൂര്‍വ റെക്കോഡ് ശ്രിലങ്കക്കെതിരായ മത്സരത്തില്‍ അഞ്ചോവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയാണ് താരം അതുല്യ നേട്ടത്തിലേക്ക് ചുവടുവച്ചത്.ലോകകപ്പ് ചരിത്രത്തില്‍ മൂന്നാം തവണയും അഞ്ച് വിക്കറ്റ് പിഴുത താരം 45 വിക്കറ്റുകളുമായി ലോകകപ്പില്‍ ഏറ്റവും കൂടതല്‍ വിക്കറ്റ് നേടുന്ന ഇന്ത്യൻ ബൗളറെന്ന നേട്ടമാണ് സ്വന്തം പേരിലാക്കിയത്.
14 വിക്കറ്റുകള്‍ നേടിയ ജവഗല്‍ ശ്രീനാഥിനെയും സഹീര്‍ ഖാനെയുമാണ് പിന്തള്ളിയത്. ഷമിക്ക് ഇത്രയും വിക്കറ്റ് വീഴ്ത്താൻ 14 മത്സരങ്ങളേ വേണ്ടിവന്നുള്ളൂവെങ്കില്‍ സഹീര്‍ഖാൻ 3 മത്സരങ്ങളിലും ശ്രിനാഥ് 44 മത്സരങ്ങളിലുമാണ് ഇത്രയും വിക്കറ്റ് വീഴ്ത്തിയത്. 2015, 2019, 2023 ലോകകപ്പുകളിലാണ് ഷമി 45 വിക്കറ്റുകള്‍ കൊയ്തത്. ഈ ലോകകപ്പില്‍ മൂന്ന് മത്സരങ്ങളില്‍ 14 വിക്കറ്റാണ് താരം നേടിയത്.