കോത്തല: ഒ.സി ആശ്രയ ട്രസ്റ്റിൻ്റെ ഭാഗമായി നടപ്പിലാക്കി വരുന്ന ഉമ്മൻ ചാണ്ടി ഭവനം എന്ന പദ്ധതിയിലെ ആദ്യ ഭവനത്തിൻ്റെ താക്കോൽ ദാനം കൂരോപ്പട പഞ്ചായത്തിലെ കോത്തല പന്ത്രണ്ടാം മൈലിൽ നടന്നു. കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റ് സാബു സി കുര്യൻ്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ അഡ്വ. ചാണ്ടി ഉമ്മൻ എം.എൽ.എ താക്കോൽ ദാനം നിർവ്വഹിച്ചു. അയർക്കുന്നം ബ്ലോക്ക് പ്രസിഡൻ്റ് കെ.കെ.രാജു, ഗ്രാമ പഞ്ചായത്തംഗം കുഞ്ഞൂഞ്ഞമ്മ കുര്യൻ, നേതാക്കളായ ഹരി ചാമക്കാല, സച്ചിൻ മാത്യു, അഭിലാഷ് ളാക്കാട്ടൂർ, ബെന്നി കെ കോര, എൽ.എസ്. കുര്യൻ, ടോമി മേക്കാട്ട്, രാജേന്ദ്രൻ തേരേട്ട്, ആർ.രാമചന്ദ്രൻ നായർ, ജോബി ജേക്കബ്, ജോൺസൺ മാത്യു, റിൻസ് എന്നിവർ പ്രസംഗിച്ചു.