സ്പോർട്സ് ഡെസ്ക്ക് : ഏറെ പ്രതീക്ഷയോടെ ആരാധകര്‍ കാത്തിരിക്കുന്ന ലോകകപ്പ് ക്രിക്കറ്റിന്റെ കലാശപോരാട്ടത്തിന് അഹമ്മദാബാദില്‍ അരങ്ങോരുങ്ങുകയാണ്.ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ മികച്ച പോരാട്ടം തന്നെ നാളെ നടക്കും എന്നാണ് വിലയിരുത്തല്‍. അതേസമയം, ഫൈനല്‍ അടുത്തിരിക്കെ പിച്ചിനെ ചൊല്ലിയും, അതിന്റെ നിലവാരത്തെ കുറിച്ചുമൊക്കെ വിവാദങ്ങളും ചില്ലറയല്ല.
ഏറ്റവുമൊടുവില്‍ ഓസീസ് നായകൻ പാറ്റ് കമ്മിൻസ് തന്നെ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് ഇപ്പോള്‍. അവര്‍ ഞങ്ങള്‍ക്ക് നേരെ എറിയുന്നതെന്തും നേരിടാൻ തയ്യാറാണെന്നായിരുന്നു കമ്മിൻസിന്റെ പ്രതികരണം. പിച്ച് ഇന്ത്യയ്ക്ക് അനുകൂലമായിരിക്കുമോ എന്ന ചോദ്യത്തിന് മറുപടിയാണ് കമ്മിൻസ് ഇത്തരത്തില്‍ പ്രതികരിച്ചത്.സ്വന്തം നാട്ടില്‍ കളിക്കുന്നതിനിടെ ആനുകൂല്യവും കമ്മിൻസ് എടുത്ത് പറഞ്ഞു. ‘രണ്ട് ടീമുകള്‍ക്കും ഒരുപോലെയാണ് ഇത്. നിങ്ങളുടെ സ്വന്തം രാജ്യത്ത് നിങ്ങളുടെ വിക്കറ്റില്‍ കളിക്കുമ്പോള്‍ ചില നേട്ടങ്ങളുണ്ട്, നിങ്ങളുടെ ജീവിതകാലം മുഴുവൻ നിങ്ങള്‍ കളിക്കുന്ന വിക്കറ്റുകള്‍ പോലെയാണവ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഞങ്ങള്‍ ഇവിടെ ധാരാളം മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്’ ഫൈനലില്‍ ഇന്ത്യയുടെ മുൻതൂക്കം വ്യക്തമാക്കി കൊണ്ട് കമ്മിൻസ് പറഞ്ഞു.’ഏത് വേദിയായാലും, പ്രത്യേകിച്ച് ഇവിടെ വാങ്കഡെ സ്‌റ്റേഡിയത്തെപ്പോലെ ടോസ് ഒരു പ്രധാന ഘടകമാവില്ലെന്ന് ഞാൻ കരുതുന്നു. അതിനാല്‍, അവര്‍ നമുക്ക് നേരെ എറിയുന്ന എന്ത് നേരിടാനും ഞങ്ങള്‍ തയ്യാറായിരിക്കും. കാത്തിരുന്ന് കാണാം, പക്ഷേ ഞങ്ങള്‍ക്ക് ചില പദ്ധതികളുണ്ടെന്ന് ഞങ്ങള്‍ കൃത്യമായും ഉറപ്പാക്കും’ ഫൈനലിന് മുന്നോടിയായി കമ്മിൻസ് ഓസീസിന്റെ നയം വ്യക്തമാക്കി.