ന്യൂസ് ഡെസ്ക് : ഇപ്പോഴുള്ള പേസ് ബൗളിംഗ് നിര ഇന്ത്യയുടെ ഏറ്റവും മികച്ചതാണെന്ന് പറയാനാവില്ലെന്ന് മുൻ ക്യാപ്റ്റനും ബിസിസിഐ പ്രസിഡൻ്റുമായ സൗരവ് ഗാംഗുലി.2003 ലോകകപ്പിലെ പേസ് ബൗളിംഗ് നിര തകര്‍പ്പൻ പ്രകടനമാണ് നടത്തിയതെന്നും ഗാംഗുലി പറഞ്ഞു. സ്പോര്‍ട്സ് തകിനോടായിരുന്നു താരത്തിൻ്റെ പ്രതികരണം.
“ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും മികച്ച പേസ് അറ്റാക്കാണ് ഇതെന്ന് എനിക്ക് പറയാനാവില്ല. 2003 ലോകകപ്പില്‍ ആശിഷ് നെഹ്റ, സഹീര്‍ ഖാൻ, ജവഗല്‍ ശ്രീനാഥ് സഖ്യം മികച്ച രീതിയില്‍ പന്തെറിഞ്ഞിരുന്നു. പക്ഷേ, ബുംറയും സിറാജും ഷമിയും തകര്‍ത്തെറിയുന്നുണ്ട്. ബുംറ വളരെ നിര്‍ണായക പങ്ക് വഹിക്കുന്നുണ്ട്.”- ഗാംഗുലി പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ലോകകപ്പില്‍ തകര്‍പ്പൻ ഫോമിലാണ് ഇന്ത്യയുടെ ബൗളിംഗ് നിര. വെറും 4 മത്സരങ്ങള്‍ മാത്രം കളിച്ച ഷമി 16 വിക്കറ്റുമായി മുന്നില്‍ നില്‍ക്കുമ്ബോള്‍ ബുംറ 9 മത്സരങ്ങളില്‍ നിന്ന് 15 വിക്കറ്റ് നേടി. ആദ്യ ചില മത്സരങ്ങളിലെ മോശ പ്രകടനം കഴുകിക്കളഞ്ഞ് സിറാജും ഫോമിലേക്കുയര്ന്നുകഴിഞ്ഞു. നാളെ നെതര്‍ലൻഡ്സിനെതിരെയാണ് ഇന്ത്യയുടെ അവസാന ഗ്രൂപ്പ് മത്സരം. ഈ കളി തോറ്റാലും ഇന്ത്യ തന്നെ പോയിൻ്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്യും.