കമല്‍ഹാസന്റെ ജന്മദിനത്തിൽ ഇന്ത്യൻ 2 ! സര്‍പ്രൈസുമായി ഇന്ത്യൻ 2 ടീം

മൂവി ഡെസ്ക്ക് : തെന്നിന്ത്യൻ സിനിമാ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന കമല്‍ഹാസൻ ചിത്രമാണ് ഇന്ത്യൻ 2. ചിത്രത്തിന്റെ ഇൻഡ്രോ ഗ്ലിമ്പ്സ് നവംബര്‍ മൂന്നിന് പുറത്തിറക്കും.നവംബര്‍ ഏഴിന് കമല്‍ഹാസന്റെ ജന്മദിനമാണ്. ഇതിനോട് അനുബന്ധിച്ചാണ് ഇൻഡ്രോ ഗ്ലിമ്പ്സ് അണിയറ പ്രവര്‍ത്തകര്‍ റിലീസ് ചെയ്യുക. ലൈക്ക പ്രൊഡക്ഷൻസാണ് എക്സിലൂടെ ഇക്കാര്യം ആരാധകരുമായി പങ്കുവെച്ചത് 1996-ല്‍ പുറത്തിറങ്ങിയ കമല്‍ഹാസൻ- ഷങ്കര്‍ കൂട്ടുകെട്ടിലൊരുങ്ങിയ ‘ഇന്ത്യൻ’ എന്ന ചിത്രത്തിന്റെ രണ്ടാംഭാഗമാണ് റിലീസിന് ഒരുങ്ങുന്നത്. കമല്‍ഹാസന്റെയും ശങ്കറിന്റെയും സിനിമ ജീവിതത്തിലെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നാണ് ഈ ചിത്രം. 90 വയസുള്ള സേനാപതി എന്ന കഥാപാത്രത്തെയാണ് കമല്‍ഹാസൻ അവതരിപ്പിച്ചത്.

Hot Topics

Related Articles