സ്പോർട്സ് ഡെസ്ക്ക് : അമേരിക്കന്‍ ക്ലബ് ഇന്റര്‍ മിയാമി ഗ്രെമിയോ സ്ട്രൈക്കര്‍ ആയ ലൂയിസ് സുവാരസുമായി ഒരു കരാര്‍ അംഗീകരിച്ചതായി റിപ്പോര്‍ട്ട്.കഴിഞ്ഞ മാസം ഗ്രെമിയോയിലെ നിലവിലെ പരിശീലകൻ റെനാറ്റോ ഗൗച്ചോ സ്ഥിരീകരിച്ചതുപോലെ തന്നെ സംഭവിച്ചു.രണ്ടു വര്‍ഷത്തെ കരാര്‍ ഉണ്ട് എങ്കിലും താരം അമേരിക്കയിലേക്ക് പോകും എന്ന് ഗൗച്ചോ കഴിഞ്ഞ മാസം പറഞ്ഞിരുന്നു.
ലയണല്‍ മെസ്സിക്കൊപ്പം, മിയാമി ടീമിലേക്ക് ഇനി സുവാരസ് കൂടി വരുന്നതോടെ അമേരിക്കന്‍ ക്ലബിന്റെ മീന്‍ ബാഴ്സലോണ പ്രോജക്റ്റ് പൂര്‍ത്തിയായി എന്ന് വേണമെങ്കില്‍ പറയാം. മെസ്സി,സുവാരസ്,ജോര്‍ഡി ആല്‍ബ,സെര്‍ജിയോ ബുസ്ക്വെറ്റ്സ് എന്നിവര്‍ ആയിരിയ്ക്കും ഇനി മയാമി ടീമിന്റെ പ്രധാന താരങ്ങള്‍.2014 മുതല്‍ 2020 വരെ ക്യാമ്ബ് നൗവില്‍ ഈ നാല് പേരും ഒപ്പം കളിച്ചിട്ടുണ്ട്,ആ സമയത്ത് ഇവര്‍ നാല് സ്പാനിഷ് ലാ ലിഗ കിരീടങ്ങളും 2015 യുവേഫ ചാമ്ബ്യൻസ് ലീഗും നേടിയിട്ടുണ്ട്.സുവാരസിന്റെ വരവോടെ ഇന്റര്‍ മിയാമി കോച്ച് ജെറാര്‍ഡോ ടാറ്റ മാര്‍ട്ടിനോ കീഴില്‍ ഈ മയാമി ടീം കൂടുതല്‍ അപകടകാരികള്‍ ആയി മാറിയേക്കും.