മലയാളത്തില്‍ നിന്നും ബംഗാളില്‍ നിന്നും മാത്രമാണ് കഥയ്ക്ക് പ്രാധാന്യമുള്ള ചിത്രങ്ങള്‍ ഉണ്ടാകുന്നത് ; നടൻ സത്യരാജ്

മൂവി ഡെസ്ക്ക് : തമിഴില്‍ തിളങ്ങി മലയാളത്തിലും തെന്നിന്ത്യയിലുമൊട്ടാകെ തന്റേതായ സ്ഥാനമുറപ്പിച്ച നടനാണ് സത്യരാജ്. മലയാളത്തില്‍ ക്യാരക്ട‍ര്‍ റോളുകളിലും വില്ലനായും നിരവധി കഥാപാത്രങ്ങളെ സമ്മാനിച്ച താരത്തിന് മലയാളം സിനിമയോടുള്ള സ്നേഹവും മലയാളത്തില്‍ അഭിനയിക്കുന്നതിനോടുള്ള താലപര്യവും തുറന്നു പറയുകയാണ്.

Advertisements

കഥാപരമായി മലയാള സിനിമകളാണ് മുന്നില്‍. അതുകൊണ്ടുതന്നെ മലയാള സിനിമ ഇഷ്ടമാണ് എന്നും മലയാളത്തില്‍ നിന്നും ബംഗാളില്‍ നിന്നും മാത്രമാണ് കഥയ്ക്ക് പ്രാധാന്യമുള്ള ചിത്രങ്ങള്‍ വരുകയെന്നുമാണ് സത്യരാജിന്റെ അഭിപ്രായം. നിരവധി മലയാളം സിനിമകള്‍ താൻ കണ്ടിട്ടുണ്ടെന്നും ആദ്യം കണ്ട ചിത്രം ചെമ്മീൻ ആയിരുന്നുവെന്നും നടൻ നല്‍കിയ ഒരു അഭിമുഖത്തില്‍ പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

‘കേരളത്തോട് ഏറെ അടുത്തു കിടക്കുന്ന കോയമ്ബത്തൂരാണ് ജനിച്ചതും വളര്‍ന്നതും. അതുകൊണ്ടുതന്നെ ചെറുപ്പം മുതലെ മലയാള സിനിമകള്‍ കാണും. ചെമ്മീൻ ആണ് ആദ്യം കണ്ട ചിത്രം. സത്യൻ മാഷിന്റെയും മധു സാറിന്റെയും നസീര്‍ സാറിന്റെയുമൊക്കെ സിനിമകള്‍ ഇഷ്ടമായിരുന്നു. കഥാപരമായി അക്കാലത്ത് മലയാള സിനിമകളാണ് മുന്നില്‍. മലയാളത്തില്‍ നിന്നും ബംഗാളില്‍ നിന്നും മാത്രമാണ് കഥയ്ക്ക് പ്രാധാന്യമുള്ള ചിത്രങ്ങള്‍ വരിക. കമല്‍ഹാസനും കുറച്ച്‌ ചിത്രങ്ങളില്‍ നായകനായിട്ടുണ്ട്. ആ സിനിമകളും കണ്ടിട്ടുണ്ട്. മലയാള പാട്ടുകളും ഇഷ്ടമാണ്. യേശുദാസ് സാര്‍ തമിഴില്‍ ഒരുപാട് പാട്ടുകള്‍ പാടിയിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ മലയാളം പാട്ടുകളാണ് എനിക്ക് ഇഷ്ടം. മലയാളം സിനിമയ്ക്ക് എന്റെ ഹൃദയത്തില്‍ എപ്പോഴും സ്ഥാനമുണ്ട്. നല്ല അവസരങ്ങള്‍ ലഭിക്കുമ്പോഴൊക്കെ ഓകെ പറയാൻ മടി തോന്നാറില്ല.’ സത്യരാജ് പറഞ്ഞു.

Hot Topics

Related Articles