മുംബൈ: അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഞായറാഴ്ച നടന്ന ലോകകപ്പ് ഫൈനലില്‍ ആസ്‌ട്രേലിയയോട് ടീം ഇന്ത്യ ഏറ്റുവാങ്ങിയ ഹൃദയഭേദകമായ തോല്‍വി ഒരു യുഗത്തിന്റെ അവസാനം കൂടിയാവുകയാണ്. ഇതിഹാസ താരം രാഹുല്‍ ദ്രാവിഡ് മുഖ്യപരിശീലകനായുള്ള ഇന്ത്യയുടെ അവസാന മത്സരമായിരുന്നു അത്. ലോകകപ്പ് അവസാനിച്ചതോടെ രണ്ട് വര്‍ഷത്തെ കരാര്‍ അവസാനിച്ച ദ്രാവിഡ് ഇന്ത്യൻ ടീമിന്റെ മുഖ്യ പരിശീലകനായി തുടരേണ്ടെന്ന് തീരുമാനിച്ചതായും ഇക്കാര്യം ബി.സി.സി.ഐയെ അറിയിച്ചതായും ബി.സി.സി.ഐയിലെ ചില വൃത്തങ്ങള്‍ സ്ഥിരീകരിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
ദ്രാവിഡിന് പകരക്കാരനായി അദ്ദേഹത്തിന്റെ അടുത്ത സുഹൃത്ത് വി.വി.എസ് ലക്ഷ്മണനെ മുഖ്യ പരിശീലകനായി നിയമിക്കാൻ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്. ഇന്ന് മുതല്‍ വിസാഗില്‍ ആസ്‌ട്രേലിയക്കെതിരെ നടക്കുന്ന അഞ്ച് മത്സര ടി20 പരമ്പരയില്‍ ഇന്ത്യൻ ടീമിന്റെ മുഖ്യ പരിശീലകനാകുന്നത് ലക്ഷ്മണനാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബെംഗളൂരുവിലെ ബി.സി.സി.ഐയുടെ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ തലവൻ കൂടിയാണ് ലക്ഷ്മണ്‍. ലോകകപ്പിന് മുമ്ബ് അയര്‍ലൻഡിനെതിരെ നടന്ന ടി20 പരമ്ബരയിലും കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പിന് ശേഷം ന്യൂസിലൻഡിനെതിരായ വൈറ്റ് ബോള്‍ പരമ്പരയിലും ഇന്ത്യൻ ടീമിന്റെ ഇടക്കാല മുഖ്യ പരിശീലകനായിരുന്നു ലക്ഷ്മണ്‍.
രവി ശാസ്ത്രിയുടെ കരാര്‍ അവസാനിച്ചതിന് പിന്നാലെ 2021 നവംബറിലാണ് ദ്രാവിഡ് ഇന്ത്യൻ ടീമിന്റെ മുഖ്യ കോച്ചായി സ്ഥാനമേല്‍ക്കുന്നത്. ടി20 ലോകകപ്പിനു പിന്നാലെ ശാസ്ത്രി പരിശീലകസ്ഥാനത്തു ഒഴിയുകയും ദ്രാവിഡിനെ പകരക്കാരനായി കൊണ്ടു വരികയുമായിരുന്നു.