ന്യൂസ് ഡെസ്ക് : തെലുങ്ക് ചലച്ചിത്ര മേഖലയിലെ സൂപ്പര്‍ നായകന്മാരില്‍ ഒരാളാണ് നാഗര്‍ജുന. പിതാവ് അക്കിനേനി നാഗേശ്വര റാവുവിന്റെ പിന്നാലെ സിനിമയിലേക്ക് എത്തിയ നാഗര്‍ജുന തന്റെ കരിയറില്‍ വലിയ നേട്ടങ്ങളാണ് സ്വന്തമാക്കിയത്.ഇതിനകം മികച്ച നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച് പ്രേക്ഷകരെ വലിയ തോതില്‍ സന്തോഷിപ്പിക്കുകയും വലിയ ആരാധക പിന്‍ബലം സ്വന്തമാക്കുകയും ചെയ്തു.ഒരു കാലഘട്ടത്തില്‍ സിനിമയില്‍ മികച്ച വിജയം സ്വന്തമാക്കിയതിനൊപ്പ ഇപ്പോള്‍ ടെലിവിഷന്‍ ഷോകളിലും തിളങ്ങി നില്‍ക്കുകയാണ്. നാഗര്‍ജുനയുടെ നായികയാവാന്‍ ആഗ്രഹിക്കാത്ത തെന്നിന്ത്യന്‍ നടിമാരുണ്ടാവില്ല. മുന്‍നിരയിലുള്ള താരസുന്ദരിമാരെല്ലാം ഏറെ ആഗ്രഹിക്കുന്നൊരു കാര്യം കൂടിയാണ്.
എന്നാല്‍ നടനൊപ്പം അഭിനയിക്കാന്‍ ഒട്ടും താല്‍പര്യമില്ലാത്ത ഒരു നടി കൂടിയുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നാഗര്‍ജുനയുടെ കൂടെ അഭിനയിക്കാന്‍ തീരെ താല്‍പര്യമില്ലെന്ന് അറിയിച്ചത് മലയാളികള്‍ക്കടക്കം പ്രിയങ്കരിയായ നടി നാദിയ മൊയ്തുവാണ്. നാഗാര്‍ജുനയെ നായകനാക്കി കല്യാണ്‍ കൃഷ്ണ സംവിധാനം ചെയ്ത ചിത്രമാണ് ‘സൊഗ്ഗാടേ ചിന്നി നയന’, ഈ ചിത്രത്തിന്റെ വിജയം പ്രേക്ഷകര്‍ക്കും അറിയാവുന്നതാണ്. ഈ ചിത്രത്തില്‍ നാഗാര്‍ജുന ഇരട്ട വേഷത്തിലാണ് അഭിനയിച്ചത്. ഒപ്പം രണ്ട് നായികമാരും ഉണ്ടായിരുന്നു.രമ്യ കൃഷ്ണയും ലാവണ്യ ത്രിപാഠിയുമാണ് ചിത്രത്തില്‍ നാഗര്‍ജുനയുടെ ഭാര്യമാരുടെ റോളില്‍ അഭിനയിച്ചത്. ഈ ചിത്രത്തില്‍ രമ്യ കൃഷ്ണ അവതരിപ്പിച്ച കഥാപാത്രം ആദ്യം ചെയ്യാനിരുന്നതും അതിന് സമ്മതം അറിയിച്ചതും നടി നാദിയ മൊയ്തുവായിരുന്നു. എന്നാല്‍ ചിത്രത്തിന്റെ മുഴുവന്‍ കഥയും കേട്ട ശേഷം, ഈ സിനിമയിലെ നാഗാര്‍ജുനയുടെ കഥാപാത്രത്തിന്റെ പോലെയുള്ള ഒരു ശീലം കാരണം അവരത് നിരസിക്കുകയായിരുന്നു.
രമ്യ കൃഷ്ണയ്ക്ക് മുൻപ് നാദിയെയാണ് സിനിമയിലേക്ക് അണിയറ പ്രവര്‍ത്തകര്‍ ക്ഷണിച്ചത്. സിനിമയുടെ കഥ മുഴുവന്‍ കേട്ടതിന് ശേഷമാണ് നാഗര്‍ജുനയുമായി കൂടുതല്‍ ഇന്റിമസി സീനുകളുണ്ടെന്ന് നടി അറിയുന്നത്. രമ്യ അവതരിപ്പിച്ച നദിയയുടെ കഥാപാത്രം ഈ സിനിമയില്‍ നാഗാര്‍ജുനയെ പലപ്പോഴും കെട്ടിപ്പിടിക്കുന്ന സീനുകളുണ്ട്.മാത്രമല്ല തന്റെ അരയില്‍ കെട്ടിപ്പിടിക്കാന്‍ ഇഷ്ടമില്ലാത്തതിനാല്‍ നദിയ ഈ സിനിമ വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. പിന്നീടാണ് ആ സ്ഥാനത്തേക്ക് രമ്യ കൃഷ്ണന് അവസരം ലഭിക്കുന്നത്.രമ്യ ഈ വേഷം മനോഹരമായി അവതരിപ്പിക്കുകയും ചെയ്തു. മാത്രമല്ല ഈ ചിത്രം ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായി മാറുകയും ചെയതു. എന്നാല്‍ നദിയ ഈ സിനിമയില്‍ അഭിനയിച്ചിരുന്നെങ്കില്‍ ഈ ചിത്രം കൂടുതല്‍ വിജയിക്കുമായിരുന്നു എന്നാണ് ആരാധകരുടെ അഭിപ്രായം. മാത്രമല്ല ഒരു കാലത്ത് തിളങ്ങി നിന്ന നടിയ്ക്ക് ശക്തമായൊരു തിരിച്ച് വരവ് കിട്ടിയോ എന്നത് സംശയമാണ്.
നിലവില്‍ മലയാളത്തില്‍ അമ്മ വേഷങ്ങളിലാണ് നാദിയ മൊയ്തു അഭിനയിക്കുന്നത്. തമിഴില്‍ നിര്‍മ്മിച്ച ‘ലെറ്റ്‌സ് ഗെറ്റ് മാരീഡ്’ എന്ന സിനിമയാണ് നാദിയയുടേതായി അവാസനമെത്തിയ ചിത്രം.