ബാങ്കുകളുടെ പിഴ ചാർജുകൾക്ക് ജിഎസ്ടി ഇല്ല; ജിഎസ്ടി കൗൺസിലിന്റെ പ്രധാന തീരുമാനങ്ങൾ അറിയാം

ദില്ലി: ബാങ്കുകളോ ധനകാര്യ സ്ഥാപനങ്ങളോ വായ്പയെടുക്കുന്നവരില്‍ നിന്ന് ഈടാക്കുന്ന പിഴ ചാർജുകള്‍ക്ക് ജിഎസ്ടി നല്‍കേണ്ട. ധനമന്ത്രി നിർമ്മല സീതാരാമൻ്റെ നേതൃത്വത്തിലുള്ള 55-ാമത് ചരക്ക് സേവന നികുതി (ജിഎസ്ടി) കൗണ്‍സില്‍ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്. 2000 രൂപയില്‍ താഴെ പേയ്മെൻ്റ് നടത്തുന്ന പേയ്മെൻ്റ് അഗ്രഗേറ്റർമാർക്കുള്ള പരോക്ഷ നികുതിയും ഒഴിവാക്കിയിട്ടുണ്ട്.

Advertisements

55-ാമത് ജിഎസ്ടി കൗണ്‍സില്‍ യോഗത്തിൻ്റെ പ്രധാന തീരുമാനങ്ങള്‍ ഇവയാണ്

  • ജിഎസ്ടി കൗണ്‍സില്‍ ഫോർട്ടിഫൈഡ് നെല്ലിൻ്റെ നിരക്ക് 5 ശതമാനമായി കുറച്ചു
  • ജീൻ തെറാപ്പി ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്
  • മുൻകൂട്ടി പാക്കേജുചെയ്തതും ലേബല്‍ ചെയ്തതുമായ വസ്തുക്കളുടെ വിവരണത്തില്‍ ഭേദഗതി വരുത്താൻ ജിഎസ്ടി കൗണ്‍സില്‍ ശുപാർശ ചെയ്തിട്ടുണ്ട്.
  • ബാങ്കുകളോ ധനകാര്യ സ്ഥാപനങ്ങളോ വായ്പയെടുക്കുന്നവരില്‍ നിന്ന് ഈടാക്കുന്ന പിഴ ചാർജുകള്‍ക്ക് ജിഎസ്ടി നല്‍കേണ്ടതില്ല
  • ഇൻഷുറൻസ് പ്രീമിയത്തിൻ്റെ നികുതി കുറയ്ക്കാനുള്ള തീരുമാനം ജിഎസ്ടി കൗണ്‍സില്‍ മാറ്റിവച്ചു
  • 50 ശതമാനത്തിലധികം ഫ്ലൈ ആഷ് അടങ്ങിയ എസിസി ബ്ലോക്കുകള്‍ക്ക് 12 ശതമാനം ജിഎസ്ടി ബാധകമാകും
  • കർഷകൻ വില്‍ക്കുന്ന പച്ച കുരുമുളക്, ഉണക്ക കുരുമുളക് എന്നിവ ജിഎസ്ടിക്ക് ബാധ്യസ്ഥമല്ല.
  • ദീഘദുര എയർ മിസൈല്‍ (LR-SAM) സംവിധാനത്തിന് ജിഎസ്ടി ഇളവ് നല്‍കി
  • കയറ്റുമതി നഷ്ടപരിഹാര സെസ് നിരക്ക് 0.1% ആയി കുറയ്ച്ചു

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.