മുംബൈ : ഇന്ത്യയുടെ ക്രിക്കറ്റ് ദേശീയ ടീം പരിശീലകനായി രാഹുല്‍ ദ്രാവിഡിന്റെ കരാര്‍ ദീര്‍ഘിപ്പിക്കുന്നതായി ബി.സി.സി.ഐ ബുധനാഴ്ച അറിയിച്ചിരുന്നു.എന്നാല്‍, എത്ര വര്‍ഷത്തേക്കാണ് തുടരുകയെന്ന് വ്യക്തമാക്കിയിട്ടില്ല. ഇതുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഒരു പേപ്പറിലും ഒപ്പിട്ടിട്ടില്ലെന്നാണ് ദ്രാവിഡ് പ്രതികരിച്ചത്.
ലോകകപ്പോടെ ദ്രാവിഡിന്റെ കരാര്‍ അവസാനിച്ചിരുന്നു. കരാര്‍ പുതുക്കാൻ താല്പര്യമില്ലെന്ന് ദ്രാവിഡ് ബി.സി.സി.ഐയെ അറിയിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനിടെയാണ് ദ്രാവിഡ് തന്നെ പരിശീലകനായി തുടരുമെന്ന് ബി.സി.സി.ഐ അറിയിച്ചത്. ‘ഞാന്‍ ഇതുവരെ ബി.സി.സി.ഐയുമായി ഒരു കരാറിലും ഒപ്പുവെച്ചിട്ടില്ല. കാലാവധിയെക്കുറിച്ച് ചര്‍ച്ചകള്‍ നടത്തിയിരുന്നു. പേപ്പറുകള്‍ ഔദ്യോഗികമായി ലഭിക്കുമ്ബോള്‍ ഞാന്‍ ഒപ്പിടും’ -വ്യാഴാഴ്ച നടന്ന അവലോകന യോഗത്തിനു ശേഷം ദ്രാവിഡ് പ്രതികരിച്ചു.