അനൂപ് മേനോൻ ദില്‍ഷ പ്രസന്നൻ ചിത്രം ഓ സിൻഡ്രല്ല ; ഡിസംബര്‍ ഏഴിന് പ്രദര്‍ശനത്തിന് എത്തും

മൂവി ഡെസ്ക്ക് : .അനൂപ് മേനോൻ നായകനാകുന്ന പുതിയ ചിത്രം ‘ഓ സിൻഡ്രല്ല’ ഡിസംബര്‍ ഏഴിന് പ്രദര്‍ശനത്തിന് എത്തും . ബിഗ് ബോസ് റിയാലിറ്റി ഷോ ജേതാവ് ദില്‍ഷ പ്രസന്നൻ ആണ് നായിക.ദില്‍ഷയുടെ ആദ്യ ചിത്രം കൂടിയാണിത്. അജു വര്‍ഗീസ് ആണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ദിനേശ് പ്രഭാകര്‍, ശ്രീകാന്ത് മുരളി എന്നിവരാണ് മറ്റ് താരങ്ങള്‍.

Advertisements

റെണോള്‍സ് റഹ്മാൻ ആണ് സംവിധാനം. ഛായാഗ്രഹണം മഹാദേവൻ തമ്ബി. പ്രോജക്‌ട് മാനേജര്‍ ബാദുഷ എൻ.എം. അനൂപ് മേനോൻ സ്റ്റോറീസിന്റെ ബാനറില്‍ അനൂപ് മേനോൻ ആണ് നിര്‍മാണം. വാര്‍ത്ത പ്രചരണം: പി.ശിവപ്രസാദ്, ഇപ്പോള്‍ സിനിമയിലെ പുതിയ ഗാനം റിലീസ് ചെയ്തു.

Hot Topics

Related Articles