അഹമ്മദാബാദ് : ഗുജറാത്ത് ടൈറ്റൻസ് നായകൻ ശുഭ്‌മാൻ ഗിൽ ഇന്നലത്തെ കളിയിൽ നടത്തിയ ബാറ്റിങ് പ്രകടനത്തെ കുറിച്ച് വിലയിരുത്തി മുൻ ഇന്ത്യൻതാരം ആകാശ് ചോപ്ര. ഡല്‍ഹി ഉയര്‍ത്തിയ 200 റണ്‍സ് വിജയലക്ഷ്യം 10 വിക്കറ്റിനാണ് ഗുജറാത്ത് മറികടന്നത്. ഓപ്പണര്‍മാരായ സായി സുദര്‍ശന്റെയും ഗില്ലിന്റെയും മികവിലാണ് ഡല്‍ഹിക്കെതിരെ ജിടി വമ്ബന്‍ വിജയം നേടിയത്. സായി സുദര്‍ശന്‍ മത്സരത്തില്‍ സെഞ്ച്വറി നേടിയപ്പോള്‍ 90 റണ്‍സിലധികം നേടി ശുഭ്മാന്‍ ഗില്‍ കട്ടപിന്തുണ നല്‍കി. ഡല്‍ഹിക്കെതിരായ വിജയത്തോടെ ടേബിള്‍ ടോപ്പര്‍മാരായി പ്ലേഓഫില്‍ എത്തുന്ന ആദ്യ ടീമായി ഗുജറാത്ത് മാറി.
ശുഭ്മാന്‍ ഗില്‍ മത്സരത്തില്‍ വളരെ പതുക്കെയാണ് കളിച്ചതെന്ന് ആകാശ് ചോപ്ര പറയുന്നു. ഒരു ബോളില്‍ ഒരു റണ്‍ എന്നതിനാണ് അദ്ദേഹം ശ്രമിക്കുന്നതെന്ന് തോന്നി. പിന്നീട് അവന്‍ അക്‌സര്‍ പട്ടേലിനെതിരെ രണ്ട് സിക്‌സറുകള്‍ നേടി. തുടര്‍ന്ന് നടരാജനെതിരെയും സിക്‌സടിച്ചു. അതിന് ശേഷം അദ്ദേഹം എത്ര നന്നായി ബാറ്റ് ചെയ്തു. ഇത് ഗില്ലിന്റെ സീസണാണ്. സാങ്കേതികമായി അദ്ദേഹം ഒതുക്കമുള്ളയാളാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അദ്ദേഹം ഒരു ഷോട്ടും കളിക്കുന്നില്ല, കാരണം അദ്ദേഹം വളരെയധികം റിസ്‌ക് എടുക്കുകയോ വളരെയധികം സമ്മര്‍ദ്ദം അനുഭവിക്കുകയോ ചെയ്യുന്നു. അവര്‍ക്ക് ഒരു ഓവറില്‍ 10 റണ്‍സ് വേണമായിരുന്നു, അത് 200 റണ്‍സ് എന്ന ലക്ഷ്യമായിരുന്നു, അവര്‍ അത് വിട്ടുകൊടുക്കാതെ പിന്തുടര്‍ന്നു. ഒരു ഘട്ടത്തില്‍ അവര്‍ എട്ട് പന്തിന് അല്പം പിന്നിലായിരുന്നു, പക്ഷേ അതും പ്രശ്‌നമല്ല,’ ആകാശ് ചോപ്ര പറഞ്ഞു.