അഹമ്മദാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗിൽ ഗുജറാത്തിനെ വീഴ്ത്തി പഞ്ചാബിന്റെ തേരോട്ടം. ക്യാപ്റ്റൻ ശ്രേയസ് അയ്യർ നടത്തിയ പോരാട്ടമാണ് പഞ്ചാബിനെ വിജയത്തിൽ എത്തിച്ചത്. സ്‌കോർ : പഞ്ചാബ് – 243/5. ഗുജറാത്ത് : 232/5.
ടോസ് നേടിയ ഗുജറാത്ത് ടൈറ്റൻസ് ഫീൽഡ് ചെയ്യുകയായിരുന്നു. ആദ്യം തന്നെ 28 പ്രഭുശ്രിമാൻ സിംങിനെ (5) വീഴ്ത്തിയ റബാഡ ഗുജറാത്തിന് പ്രതീക്ഷ നൽകി. എന്നാൽ, ക്രീസിൽ നിലയുറപ്പിച്ച പ്രിയനേഷ് ആര്യയും (47), ശ്രേയസ് അയ്യരും (പുറത്താകാതെ 97) ചേർന്ന് മികച്ച രീതിയിൽ സ്‌കോർ മുന്നോട്ട് നീക്കി. ആറ് ഓവറിൽ 79 എന്ന നിലയിൽ നിൽക്കെയാണ് പഞ്ചാബിന്റെ രണ്ടാം വിക്കറ്റ് നഷ്ടമായത്. ആര്യയ്ക്ക് പകരം എത്തിയ ഒമറാസിയ്ക്ക് (15 പന്തിൽ 16) കാര്യമായ സംഭാവന നൽകാനായില്ല. തൊട്ടുപുറകെ എത്തിയ മാക്‌സ് വെൽ (0) റണ്ണെടുക്കും മുൻപ് പുറത്തായതോടെ 105 ന് നാല് എന്ന നിലയിലായി പഞ്ചാബ്. 15 പന്തിൽ 20 റൺ എടുത്ത സ്റ്റോണിസും വീണതോടെ പഞ്ചാബ് ഇരുനൂറ് കടക്കില്ലെന്ന് ഉറപ്പിച്ചിരുന്നപ്പോഴാണ് വെടിക്കെട്ടുമായി അയ്യരും ശശാങ്ക് സിംങും ഒത്തു ചേർന്നത്. 16 പന്തിൽ 44 റൺ എടുത്ത ശശാങ്കും, 42 പന്തിൽ 97 റൺ എടുത്ത ക്യാപ്റ്റൻ ശ്രേയസ് അയ്യരും ചേർന്ന് 20 ഓവറിൽ 243 എന്ന പടുകൂറ്റൻ ടോട്ടലിൽ പഞ്ചാബിനെ എത്തിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മറുപടി ബാറ്റിംങ് ആരംഭിച്ച ഗുജറാത്തിന് വേണ്ടി സായ് സുദർശനും (41 പന്തിൽ 71), ശുഭ്മാൻ ഗില്ലും (14 പന്തിൽ 33 ) ചേർന്ന് വെടിക്കെട്ട് തുടക്കമാണ് നൽകിയത്. അഞ്ച് ഓവറിൽ 61 ൽ നിൽക്കെ ശുഭ്മാൻ ഗിൽ വീണത്. ബട്‌ലർക്കൊപ്പം ക്രീസിൽ നിലയുറപ്പിച്ച സായ് സുദർശൻ ഗുജറാത്തിനെ മുന്നോട്ട് നയിച്ചു. 145 ൽ സുദർശനും വീണെങ്കിലും ഗുജറാത്ത് പതറിയില്ല. ക്രീസിൽ ഒന്നിച്ച് നിലയുറപ്പിച്ച റാഷ്‌ഫോർഡും, ബട്‌ലറും ചേർന്ന് ടീമിനെ മുന്നോട്ട് നയിച്ചു. 199 ൽ ബട്‌ലറെ ക്ലീൻ ബൗൾ ചെയ്ത ജാനിസൺ പഞ്ചാബിനെ കളിയിലേയ്ക്കു തിരികെ എത്തിച്ചു.
അവസാന ഓവറിൽ ആറു പന്തിൽ 27 റണ്ണാണ് ഗുജറാത്തിന് വേണ്ടിയിരുന്നത്. ആദ്യ പന്തിൽ റൂതർ ഫോർഡ് അടിച്ച പന്തിൽ ആർഷദീപിന്റെ കയ്യിൽ തട്ടി വിക്കറ്റിൽ പതിച്ച് തിവാത്തിയ (6) റണ്ണൗട്ടായി. തൊട്ടടുത്ത പന്ത് സിക്‌സറിനു പറത്തിയെങ്കിലും , അടുത്ത പന്തിൽ രണ്ട് റൺ മാത്രമാണ് നേടാനായത്. നാലാം പന്തിൽ റൂതർഫോർഡിനെ (46) ക്ലീൻ ബൗൾഡ് ചെയ്ത് ആർഷദീപ് ഗുജറാത്തിനെ ക്ലീൻ ബൗൾ ചെയ്തു.