ഗുജറാത്ത്: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പുതിയ സീസണിലെ ആദ്യ മത്സരത്തിൽ ചെന്നൈയെ അഞ്ചു വിക്കറ്റിന് തകർത്ത് ചാമ്പ്യന്മാരായ ഗുജറാത്തിന്റെ തകർപ്പൻ തുടക്കം. അവസാന ഓവർ വരെ ആവേശം നീണ്ടു നിന്ന മത്സരത്തിൽ അഞ്ചു വിക്കറ്റിനാണ് ചെന്നൈയ്‌ക്കെതിരെ ഗുജറാത്ത് വിജയിച്ചു കയറിയത്. ഏഴു വിക്കറ്റ് നഷ്ടമായി ചെന്നൈ നേടിയ 178 റൺ, നാലു പന്ത് ബാക്കി നിൽക്കെ ഗുജറാത്ത് മറികടന്നു.
ഇന്ത്യൻ പ്രീമിയർ ലിഗിലെ ഈ സീസണിലെ സ്‌പെഷ്യാലിറ്റിയായ ഇംമ്പാക്ട് പ്ലെയറെ രണ്ടു ടീമുകളും ആദ്യ മത്സരത്തിൽ തന്നെ പരീക്ഷിച്ചു. ബാറ്റിംങിന് ഇറങ്ങിയ അമ്പാട്ടി റായിഡുവിന് പകരം ദേശ്പാണ്ഡയെ ചെന്നൈ ഇംമ്പാക്ട് പ്ലെയറാക്കിയപ്പോൽ, പരിക്കേറ്റ വില്യംസണിന് പകരം സായി സുദർശനെയാണ് ഗുജറാത്ത് ഇം്മ്പാക്ട് പ്ലെയറാക്കിയിറക്കിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ടോസ് നേടിയ ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റൻ ഹർദിക് പാണ്ഡ്യ ചെന്നൈയെ ബാറ്റിംങിന് അയച്ചു. 14 റണ്ണെടുത്തപ്പോൾ തന്നെ ഓപ്പണർ കോൺവെയേ മുഹമ്മദ് ഷമി ബൗൾഡാക്കി മടക്കി. പിന്നാലെ മോയിൻ അലി (17 പന്തിൽ 23) റിതുരാജിനൊപ്പം ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. 70 ൽ ടീം സ്‌കോർ എത്തി നിൽക്കെ കൂറ്റനടിക്കാരൻ ബെൻസ്‌റ്റോക്ക് ഏഴു റണ്ണുമായി മടങ്ങി. ഈ സമയത്തെല്ലാം മറുവശത്ത് ആഞ്ഞടിച്ച് മുന്നേറുകയായിരുന്നു ചെന്നൈ ഓപ്പണർ റിതുരാജ്. 12 റണ്ണെടുത്ത് അമ്പാട്ടി റായിഡുവും, 19 റണ്ണെടുത്ത് ശിവം ദുബൈയും, ഒറു റണ്ണുമായി ജഡേജയും മടങ്ങി. ഇതിനു പിന്നാലെ ആക്രമണത്തിന്റെ ട്രാക്ക് കടുപ്പിച്ച റിതുരാജ് പതിനേഴാം ഓവറിൽ മടങ്ങി. അൽസാരി ജോസഫിന്റെ പന്തിൽ ഗില്ലിന് ക്യാച്ച് നൽകി മടങ്ങുമ്പോൾ റിതുരാജ് ഒൻപത് സിക്‌സും, നാലു ഫോറും സഹിതം അൻപത് പന്തിൽ 92 റണ്ണാണ് റിതുരാജ് അടിച്ചെടുത്തത്. അവസാനം ഇറങ്ങിയ ക്യാപ്റ്റൻ ധോണി ഏഴു പന്തിൽ സിക്‌സും ഫോറും സഹിതം 14 റണ്ണെടുത്ത ധോണി ആഞ്ഞടിച്ചതോടെയാണ് 178 എന്ന സ്‌കോറിൽ ചെന്നൈ എത്തിയത്.
മറുപടി ബാറ്റിങിനിറങ്ങിയ ഗുജറാത്തിന് വേണ്ടി ഗില്ലും സാഹയും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. 16 പന്തിൽ രണ്ടു വീതം സിക്‌സും ഫോറും പറത്തിയ സാഹ പതിവ് ടെസ്റ്റ് ശൈലി വിട്ട് ആഞ്ഞടിക്കുകയായിരുന്നു. 25 റണ്ണെടുത്ത സാഹയം ഹങ്കാർക്കർ ദുബൈയുടെ മനോഹരമായ ക്യാച്ചിൽ പുറത്താക്കുമ്പോൾ ടീം സ്‌കോർ 37. പിന്നീട്, ഇംമ്പാക്ട് പ്ലെയറായി കളത്തിലിറങ്ങിയ സായി സുദർശൻ തകർത്തടിച്ച് 17 പന്തിൽ 22 റണ്ണുമായി ക്യാപ്റ്റൻ ധോണിയ്ക്ക് ക്യാച്ച് നൽകി മടങ്ങി. പിന്നാലെ എട്ട് റണ്ണെടുത്ത് ക്യാപ്റ്റൻ പാണ്ഡ്യയെ ജഡ്ഡു ക്ലീൻ ബൗൾ ചെയ്തു.
മികച്ച കളിയിലൂടെ മത്സരം ഗുജറാത്തിന്റെ ഭാഗത്തേയ്ക്കു തിരിക്കുമെന്നു പ്രതീക്ഷിച്ച ഗില്ലിനെ, രണ്ടാം സിക്‌സിനുള്ള ശ്രമത്തിൽ ഗെയ്ദ് വാക്ക് പിടിച്ച് പുറത്താകുമ്പോൾ 36 പന്തിൽ 63 റണ്ണെടുത്തിരുന്നു. ഗെയ്ദ് വാഗിനു ശേഷം ആക്രമണത്തിലേയ്ക്കു തിരിഞ്ഞ വിജയ് ശങ്കറിനെ ഹങ്കർഗേക്കർ 20 പന്തിൽ 27 റണ്ണുമായി പുറത്താക്കി. മിച്ചൽ സാറ്റ്‌സറാണ് വിക്കറ്റ് സ്വന്തമാക്കിയത്. 18 ആം ഓവറിൽ ഏഴു റൺ മാത്രം വഴങ്ങിയാണ് ഹങ്കർഗേക്കർ വിക്കറ്റ് വീഴ്ത്തിയത്. 19 ആം ഓവർ എറിഞ്ഞ ദീപക് ചഹറിന്റെ രണ്ടാം പന്ത് ലെഗ് ബൈ ബൗണ്ടറി പോയതിനു പിന്നാലെ, തിവാത്തിയ സിംഗിൾ ഇട്ടു. സ്‌ട്രൈക്കിൽ എത്തിയ റാഷിദ് ഖാന്റെ ഷോട്ട് സിക്‌സ്. തൊട്ടടുത്ത പന്ത് ഫോർ. തൊട്ടടുത്ത പന്തിൽ റണ്ണെടുത്തില്ലെങ്കിലും, അവസാന ഓവറിൽ ഗുജറാത്തിന് ജയിക്കാൻ വേണ്ടിയിരുന്നത് എട്ടു റണ്ണായിരുന്നു.
അവസാന ഓവർ എറിഞ്ഞ ദേശ് പാണ്ഡേ എറിഞ്ഞ ആദ്യ പന്ത് വൈഡ്. തൊട്ടടുത്ത പന്ത് സിക്‌സ് അടിച്ച് രാഹുൽ തിവാത്തിയ ടീമിനെ വിജയത്തിലേയ്ക്കു അടിച്ചു.