അഹമ്മദാബാദ്: അതി നിർണ്ണായകമായ മത്സരത്തിൽ ഗുജറാത്തിനോട് തോറ്റ് ഹൈദരാബാദ് ഐപിഎല്ലിൽ നിന്നും പുറത്ത്. വിജയത്തോടെ ഒന്നാം സ്ഥാനം ഉറപ്പിച്ച ഗുജറാത്ത് പ്ലേ ഓഫിൽ എത്തുന്ന ആദ്യ ടീമായി. 13 കളികളിൽ നിന്നും 18 പോയിന്റുമായാണ് ഗുജറാത്ത് പ്ലേ ഓഫ് ഉറപ്പിച്ചത്. 12 കളികളിൽ നിന്നും എട്ട് പോയിന്റുള്ള ഹൈദരാബാദിന് ഇനിയുള്ള എല്ലാകളികളും ജയിച്ചാലും സാധ്യതകൾ അവശേഷിക്കുന്നില്ല. നിലവിൽ ഒൻപതാം സ്ഥാനത്താണ് ഹൈദരാബാദ്.
സ്കോർ
ഗുജറാത്ത് – 188-9
ഹൈദരാബാദ് -154-9
ടോസ് നേടിയ ഹൈദരാബാദ് ഫീൽഡിംങ് തിരഞ്ഞെടുക്കുകയായിരുന്നു. റണ്ണെടുക്കും മുൻപ് സാഹയെ പുറത്താക്കി ഗുജറാത്തിനെ ഞെട്ടിച്ചാണ് ഹൈദരാബാദ് ബൗളർമാർ തുടങ്ങിയത്. എന്നാൽ, ശുഭ്മാൻ ഗില്ലും സായി സുദർശനും ചേർന്നു മികച്ച രീതിയിൽ ബാറ്റ് ചെയ്ത് ഗുജറാത്തിനെ മുന്നിലെത്തിച്ചു. റണ്ണെടുക്കും മുൻപ് ഒത്തു ചേർന്ന ഈ സഖ്യം പിരിഞ്ഞത് 147 ലാണ്. 36 പന്തിൽ 47 റണ്ണെടുത്ത സായി സുദർശൻ, ഒരു സിക്സും ആറു ഫോറും പറത്തി. സായി പുറത്തായതിനു പിന്നാലെ ഹാർദിക് പാണ്ഡ്യ (8), മില്ലർ (7), തിവാത്തിയ (3) എന്നിവർ രണ്ടക്കെ തികയ്ക്കാതെ പുറത്തായി. സെഞ്ച്വറി തികച്ച് അഴിഞ്ഞാടിയ ഗിൽ (58 പന്തിൽ 101) , 19 ആം ഓവറിന്റെ ആദ്യ പന്തിൽ ഭുവിയ്ക്കു മുന്നിൽ കീഴടങ്ങിയതോടെ ഹൈദരാബാദിന് ഊർജമായി. ഈ ഓവറിൽ നാലു പന്തുകളിലാണ് വിക്കറ്റ് വീണത്. ആദ്യ പന്തിൽ ഗിൽ പുറത്ത്. രണ്ടാം പന്തിൽ റാഷിദ് ഖാൻ (0) പുറത്ത്. മൂന്നാം പന്തിൽ ഹാട്രിക്കിനായി എറിഞ്ഞ ഭുമിയ്ക്ക് ഹാട്രിക് നിഷേധിച്ചെങ്കിലും നൂർ അഹമ്മദ് (0) റണ്ണെടുക്കും മുൻപ് റണ്ണൗട്ടായി. അവസാന പന്തിൽ ഷമിയെ (0) കൂടി പുറത്താക്കി ഭുവി ആഞ്ഞടിച്ചു. നാലു ബാറ്റർമാരാണ് ഗുജറാത്ത് നിരയിൽ പൂജ്യത്തിന് പുറത്തായത്. ഈ നാലിൽ മൂന്നു പേരെയും പുറത്താക്കിയ ഭുവി വിക്കറ്റ് നേട്ടം അഞ്ചാക്കി ഉയർത്തി. മാർക്കോ ജാൻസണും, ഫാറൂക്കിയും, നടരാജനും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മറുപടി ബാറ്റിംങിൽ 12 റണ്ണെടുത്തപ്പോഴേയ്ക്കും അൻമോൽപ്രീത് സിംങ് (5), അഭിഷേക് ശർമ്മ (5), രാഹുൽ ത്രിപാത്തി (1) എന്നിവരെ സൺറൈസേഴ്സിനു നഷ്ടമായി. 29 ൽ മാക്രവും (10), 45 ൽ സൻവീർ സിംങും (7), 49 ൽ അബ്ദുൾ സമദും (4), പുറത്തായെങ്കിലും ക്ലാസൺ ഒരു വശത്ത് നിന്നതായിരുന്നു സൺറൈസേഴ്സിന്റെ പ്രതീക്ഷ. എന്നാൽ, 59 ൽ ജാൻസൺ (3) പുറത്തായതിനു പിന്നാലെ ഭുവിയെ കൂട്ട് നിർത്തി ക്ലാസൺ (64) സ്കോർ 127 വരെ എത്തിച്ചു. ക്ലാസൺ പോയതിനു പിന്നാലെ ഭുവി ആഞ്ഞടിച്ചു നോക്കിയെങ്കിലും പോകാൻ ഏറെ ദൂരമുണ്ടായിരുന്നു. 147 ൽ ഭുവി (27) കൂടി പോയതോടെ ഹൈദരാബാദിന്റെ പോരാട്ടം അവസാനിച്ചു. 18 റണ്ണെടുത്ത മായങ്ക് മാർക്കണ്ടേ പ