‘”ഗുജറാത്തിന്റെ പൊതുകടം വർധിച്ച് 5.23 ലക്ഷം കോടിയാകും”; ബജറ്റിന് മുമ്പേ ബദൽ ബജറ്റുമായി മുൻ മുഖ്യമന്ത്രി സുരേഷ് മേത്ത

അഹമ്മദാബാദ്: ​ഗുജറാത്ത് സർക്കാർ ഇതുവരെ അവതരിപ്പിച്ച ബജറ്റുകൾ യാഥാർഥ്യത്തിൽ നിന്ന് അകലകുയാണെന്നും സംസ്ഥാനത്തിന്റെ പൊതുകടം ക്രമാതീതമായി വർധിക്കുകയാണെന്നും ആരോപിച്ച് മുൻ മുഖ്യമന്ത്രിയും ബിജെപി മുൻ നേതാവുമായ സുരേഷ് മേത്ത ബദൽ ബജറ്റ് മുഖ്യമന്ത്രിക്ക് സമർപ്പിച്ചു. സംസ്ഥാനത്തിന്റെ അക്കൗണ്ടുകൾ ക്രമത്തിലല്ലെന്നും പൊതു കടം വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. നിലവിൽ വകുപ്പുകൾക്കുള്ള വിഹിതം അസമത്വം നിറഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു.

Advertisements

ഫെബ്രുവരി 20നാണ് ബജറ്റ് അവതരിപ്പിക്കുക. സംസ്ഥാന ബജറ്റ് വർഷങ്ങളായി അടിസ്ഥാന യാഥാർത്ഥ്യങ്ങളിൽ നിന്ന് അകന്നു പോകുന്നതായും സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി ക്രമേണ വഷളാകുന്നതായും അദ്ദേഹം അവകാശപ്പെട്ടു. വിദഗ്ധരുടെ സഹായത്തോടെ ബദൽ ബജറ്റ് തയ്യാറാക്കി ജനുവരിയിൽ മുഖ്യമന്ത്രിക്ക് സമർപ്പിച്ചതായി അദ്ദേഹം പറഞ്ഞു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ബിജെപി വിട്ട ശേഷം മേത്ത കേശുഭായ് പട്ടേലിന്റെ ഗുജറാത്ത് പരിവർത്തൻ പാർട്ടിയിൽ (ജിപിപി) ചേർന്നു. ജിപിപി ബിജെപിയിൽ ലയിച്ച ശേഷം, മേത്ത ബദ്‌ലെ ഗുജറാത്ത് ഫോറത്തിന്റെ തലവനായി പ്രവർത്തിക്കുന്നു. വരാനിരിക്കുന്ന സംസ്ഥാന ബജറ്റിൽ തന്റെ നിർദേശങ്ങൾ ഉൾപ്പെടുത്തണമെന്ന് അഭ്യർത്ഥിച്ച് ജനുവരിയിൽ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിനും ധനമന്ത്രി കനുഭായ് ദേശായിക്കും അപേക്ഷ സമർപ്പിച്ചതായി അദ്ദേഹം പറഞ്ഞു.

ഞങ്ങൾ നിർദ്ദേശിച്ച പരിഷ്കാരങ്ങൾ, സാമ്പത്തിക അച്ചടക്കമില്ലായ്മ, ദുർവ്യയം, ധൂർത്ത് എന്നിവ ഒരു പരിധിവരെ നിയന്ത്രണത്തിലാക്കും. കൂടാതെ സമ്പന്നരായ മുതലാളിമാർക്കും വ്യവസായികൾക്കും പരവതാനി വിരിക്കാനുള്ള സർക്കാരിന്റെ നയത്തിന് നിയന്ത്രണവും നൽകുമെന്നും  മേത്ത പറഞ്ഞു. ചരക്ക് സേവന നികുതി (ജിഎസ്ടി) നടപ്പിലാക്കിയതിനുശേഷം വരുമാനം ഗണ്യമായി വർധിച്ചിട്ടുണ്ടെന്നാണ് കാണിക്കുന്നത്. എങ്കിലും പൊതുകടം വർധിച്ചു കൊണ്ടിരിക്കുകയാണ്. ഇത് ആശങ്കാജനകമാണ്. 2024-25ൽ ഗുജറാത്ത് കടം 4.26 ലക്ഷം കോടി രൂപയായി ഉയരും. അടുത്ത രണ്ട് വർഷത്തിനുള്ളിൽ 5.23 ലക്ഷം കോടി രൂപയായി ഉയരുമെന്നും അദ്ദേഹം പറഞ്ഞു. 

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.