ഡൽഹി :മുതിർന്ന നേതാവ് ഗുലാം നബി ആസാദ് കോൺഗ്രസ്സിൽ നിന്ന് രാജി വച്ചു. രാജിക്കത്ത് സോണിയ ഗാന്ധിക്ക് കൈമാറി. രാജിക്കത്തിൽ നേതൃത്വത്തിനെതിരെ അദ്ദേഹം രൂക്ഷ വിമർശനമാണ് ഉന്നയിച്ചിരിക്കുന്നത്.രാഹുൽ ഗാന്ധിക്കെതിരെയും വിമർശനമുണ്ട്.പാർട്ടിയിലെ കൂടിയാലോചന സംവിധാനത്തെ രാഹുൽ തകരുത്തുവെന്നും മുതിർന്നവരെയും പരിചയ സമ്പന്നരെയും പാർട്ടിയിൽ നിന്നും ഒതുക്കിയെന്നുമാണ് ആരോപണം.രാഹുൽ പക്വത ഇല്ലാത്ത വിധമാണ് പാർട്ടിയെ നയിക്കുന്നതെന്നും കോൺഗ്രസിനെ തിരുച്ചുവരാൻ കഴിയാത്ത വിധം തകർത്തുവെന്നും കത്തിലുണ്ട്.
Advertisements
കോൺഗ്രസിന്റെ പ്രഥമ അംഗത്വത്തിൽ നിന്നാണ് രാജി വച്ചത്.അരനൂറ്റാണ്ട് കാലത്തെ കോൺഗ്രസുമായുള്ള ബന്ധമാണ് അദ്ദേഹം അവസാനിപ്പിക്കുന്നത്.