കോട്ടയം ജില്ലയിൽ വീണ്ടും ഗുണ്ടകൾക്കെതിരെ നടപടി : ആർപ്പൂക്കര സ്വദേശിയായ യുവാവിനെ കാപ്പാ ചുമത്തി ജില്ലയിൽ നിന്നും പുറത്താക്കി

കോട്ടയം : നിരവധി ക്രിമിനൽക്കേസിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി നാട് കടത്തി. ആർപ്പൂക്കര വില്ലൂന്നി ഭാഗത്ത് തോപ്പിൽ വീട്ടിൽ സത്യൻ മകൻ ഹരിക്കുട്ടൻ സത്യനെയാണ് ജില്ലാ പൊലീസ് മേധാവിയുടെ ഡി ശില്പയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൊച്ചി റേഞ്ച് ഡി.ഐ.ജി നാട് കടത്തിയത്.

Advertisements

ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിരവധി ക്രിമിനൽ കേസിൽ പ്രതിയായ ഹരിക്കുട്ടൻ സത്യനെ ഒരു വർഷത്തേയ്ക്കാണ് കോട്ടയം ജില്ലയിൽ നിന്നും നാടു കടത്തി ഉത്തരവായത്. ഉത്തരവ് ലംഘിച്ചുകൊണ്ട് ജില്ലയിൽ പ്രവേശിക്കുന്നത് മൂന്നുവർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്. ഗാന്ധിനഗർ, അയർക്കുന്നം എന്നീ പൊലീസ് സ്റ്റേഷനുകളുടെ പരിധിയിൽ ഹരിക്കുട്ടന് നിരവധി ക്രിമിനൽക്കേസുകൾ നിലവിലുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സംഘം ചേർന്ന് അതിക്രമിച്ചു കടന്ന് ദേഹോപദ്രവമേല്പിക്കുക, വസ്തുവകകള്‍ നശിപ്പിക്കുക, പെപ്പർസ്പ്രേ ആക്രമണം, കൊലപാതകശ്രമം, നിരോധിത മയക്കുമരുന്ന് ഉൽപ്പനങ്ങൾ വിൽപ്പനയ്ക്കായി കൈവശം സൂക്ഷിക്കുക തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളയാളാണ്. ജില്ലയിലെ ഗുണ്ടകൾക്കും സാമൂഹ്യവിരുദ്ധർക്കുമെതിരെ ശക്തമായ നടപടികൾ വരും ദിവസങ്ങളിലും തുടരുന്നതാണെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.