തൻ്റെ വിവാഹത്തിൻ്റെ റിസപ്ഷനില്‍ അര മണിക്കൂറിനകം ഭക്ഷണം തീർന്നു : കാരണം ടിനി ടോം : വെളിപ്പെടുത്തി ഗിന്നസ് പക്രു

കൊച്ചി : തൻ്റെ വിവാഹത്തിൻ്റെ റിസപ്ഷനില്‍ അര മണിക്കൂറിനകം ഭക്ഷണം തീർന്നു എന്ന് നടൻ ഗിന്നസ് പക്രു. ആളുകളൊന്നും വരില്ലെന്നും സ്വകാര്യത ലഭിക്കുമെന്നും പറഞ്ഞ് ടിനി ടോം ആണ് ഈ സ്ഥലം കണ്ടെത്തിത്തന്നത് എന്നും ഗിന്നസ് പക്രു പറഞ്ഞു.ഒരു യൂട്യൂബ് ചാനലിനോടാണ് ഗിന്നസ് പക്രുവിൻ്റെ വെളിപ്പെടുത്തല്‍. 2006ലാണ് ഗായത്രി മോഹനെ ഗിന്നസ് പക്രു വിവാഹം കഴിച്ചത്.

Advertisements

“എൻ്റെ കല്യാണം പൊളിച്ചവനാ ഇവൻ. ആ സമയത്ത് എനിക്ക് മീഡിയ അറ്റൻഷൻ കുറച്ച്‌ കൂടുതലായിരുന്നു. അതുകൊണ്ട് ആളുകള്‍ അധികം വരാത്ത ഒരു സ്ഥലം വേണമായിരുന്നു റിസപ്ഷന്. അപ്പോള്‍ ടിനി ടോം എന്നോട് പറഞ്ഞു, ആലുവയില്‍ വൈഎംസിഎ എന്നൊരു സ്ഥലമുണ്ട്, അവിടെ നല്ല പ്രൈവസിയാണ്. ഒരു മനുഷ്യൻ വരില്ല എന്ന്. എൻ്റെ കല്യാണ റിസപ്ഷനും അവിടെയായിരുന്നു. അങ്ങനെ നമ്മള്‍ വളരെ ലിമിറ്റഡായ കുറച്ച്‌ ആള്‍ക്കാരെ വിളിച്ച്‌ സംഗതി റെഡിയാക്കി. കല്യാണ ഫംഗ്ഷൻ അവിടെയാണ് നടക്കുന്നത്. ടിനിയാണ് സംഘാടകനും സെക്യൂരിറ്റിയും എല്ലാം. റിസപ്ഷൻ തുടങ്ങി അര മണിക്കൂറിനകം ഭക്ഷണം തീർന്നുപോയി.”- ഗിന്നസ് പക്രു പറഞ്ഞു. മണപ്പുറം ശിവരാത്രിയുടെ അടുത്തായിരുന്നു ഈ ഹാള്‍ എന്ന് ടിനി ടോം തുടർന്നു. സിബി മലയില്‍ സാറൊക്കെ വന്നപ്പോള്‍ ഭക്ഷണം തീർന്നു എന്നും അദ്ദേഹം പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

“കാരണം നിയന്ത്രിക്കാൻ കഴിഞ്ഞില്ല. ആ വൈഎംസിഎയില്‍ തന്നെ 1000 പിള്ളേർ താമസിച്ച്‌ പഠിക്കുന്നുമുണ്ടായിരുന്നു. അങ്ങനെ സേഫ്റ്റി ആയിട്ടൊരു സ്ഥലം കണ്ടുപിടിച്ച്‌ തന്ന ആളാണ് ടിനി. ബലിതർപ്പണത്തിന് വന്നവർ എതിർവശത്ത് കളർഫുള്‍ ലൈറ്റും മറ്റുമൊക്കെ ആള്‍ക്കാർ കണ്ടു.”- ഗിന്നസ് പക്രു തുടർന്നു. അജയ് കുമാർ എന്ന പക്രു അത്ഭുത ദ്വീപ് എന്ന സിനിമയില്‍ അഭിനയിച്ചതോടെയാണ് ഗിന്നസ് ബുക്കില്‍ ഇടം നേടിയത്. ഒരു സിനിമയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ഗിന്നസ് റെക്കോർഡാണ് താരം നേടിയത്. 1986ല്‍ അമ്ബിളി അമ്മാവൻ എന്ന സിനിമയിലൂടെയാണ് പക്രു അഭിനയ ജീവിതം ആരംഭിച്ചത്.

Hot Topics

Related Articles