കോട്ടയം: സ്വന്തം അപരനെ കണ്ട് ആദ്യം അന്തം വിട്ട ഗിന്നസ് പക്രു, പിന്നീട് ഇത് നന്നായി ആസ്വദിച്ചു. സ്വന്തം മെഴുകുപ്രതിമ കണ്ടാണ് ഗിന്നസ് പക്രു എന്ന അജയകുമാർ ആദ്യം അത്ഭുതപ്പെട്ട് നിന്നതും പിന്നീട് ആ കാഴ്ച ആസ്വദിച്ചതും. വെള്ളിയാഴ്ച കോട്ടയം പ്രസ്ക്ലബിലാണ് ഗിന്നസ് പക്രുവിനെ പോലും അത്ഭുതപ്പെടുത്തിയ കാഴ്ച കണ്ടത്. പിറന്നാൾ ദിനത്തിൽ കലാകാരൻ ഹരികുമാർ കുമ്പനാട് ആണ്അതെ ഉയരത്തിലും രൂപത്തിലും ഗിന്നസ് പക്രുവിന്റെ മെഴുകു പ്രതിമ നിർമ്മിച്ചത്.കൗതുകതിന് ഒപ്പം കരവിരുതിന്റെ മനോഹരമായ സൃഷ്ടി കൂടി ആയിരുന്നു ഈ പക്രുവിന്റെ പ്രതിമ.
ഒരു നേരിയ വത്യാസം പോലും ഇല്ലാതെ അതെ പടി പകർത്തി നിർമ്മിച്ചു വെച്ചിരിക്കുകയാണ് ഗിന്നസ് പക്രുവിനെ.മെഴുകിൽ തീർത്ത അതി മനോഹരമായ ശില്പം.മെഴുകു പ്രതിമ രംഗത്തെ പ്രമുഖനായ ഹരികുമാർ കുമ്പനാടാണ് ശില്പി.രണ്ടുമാസത്തെ പരിശ്രമത്തിനു ഒടുവിൽ ആണ് ഈ ജീവൻ തുടിക്കുന്ന പ്രതിമ നിർമ്മിച്ചത്. ജന്മദിനത്തിൽ കിട്ടിയ അപൂർവ സമ്മാനത്തിൽ പക്രുവിനു പൂർണ തൃപ്തിയും രേഖപ്പെടുത്തി. മമ്മൂട്ടി മോഹൻ ലാൽ മൈക്കിൾ ജാക്സൺ എന്നിവരുടെ പ്രതിമകൾ ഹരികുമാർ നിർമ്മിച്ചിട്ടുണ്ട്. തന്റെ മ്യൂസിയത്തിൽ സ്ഥാപിക്കാനാണ് ഹരികുമാർ പ്രതിമ നിർമ്മിച്ചത്.