അമയന്നൂർ: ഗുരു ജയന്തിപുരം ഗുരുദേവക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം മാർച്ച് 8, 9, തീയതികളിൽ നടക്കും. 8 ന് രാവിലെ 5.30 മുതൽ ക്ഷേത്രത്തിലെ പതിവ് പൂജകൾ, 9 ന് രാവിലെ 6.30 ന് തന്ത്രി ബ്രഹ്മശ്രീ സുനിലിൻ്റെ കാർമ്മികത്വത്തിൽ അഷ്ടദ്രവ്യ ഗണപതി ഹോമം, 8.30 ന് കലശപൂജ, 12 ന് എ.സി. ബാബുവിൻ്റെ പ്രഭാഷണം, 1.30 ന് പ്രസാദമൂട്ട്, വൈകിട്ട് 6ന് താലപ്പൊലി ഘോഷയാത്ര എന്നിവ നടക്കും. തുടർന്ന് കലാവേദിയിൽ 7.30 ന് നീറിക്കാട് ഗുരുദർശന കലാസമിതി അവതരിപ്പിക്കുന്ന തിരുവാതിരയും കൈകൊട്ടിക്കളിയും നടക്കുന്നതാണ്.
Advertisements