കാഞ്ഞിരപ്പള്ളി : ശ്രീനാരായണ ഗുരുദേവ ദർശനം സമൂഹത്തിൽ ആകമാനം നടപ്പിൽ വരുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് തിരിച്ചറിഞ്ഞ് ഇന്ത്യൻ പാർലമെന്റ്, നിയമസഭകൾ അടക്കം പ്രവർത്തിക്കുന്ന ഈ കാലഘട്ടത്തിൽ എസ് എൻ ഡി പി യോഗത്തെ തകർക്കാനായി ഇറങ്ങിത്തിരിച്ചവരുടെ ലക്ഷ്യം ഗുരുദേവ ദർശനത്തെ അപ്രസക്തമാക്കുക എന്നുള്ളതാണ് എന്ന് എസ് എൻ ഡി പി യോഗം വൈസ് പ്രസിഡൻ്റ് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.
കോടിക്കണക്കിന് വരുന്ന ഗുരുദേവ ഭക്തരുടെ പിന്തുണയോടു കൂടി അത്തരക്കാരുടെ ശ്രമങ്ങളെ അതിശക്തമായി നേരിട്ടു കൊണ്ട് മുന്നോട്ട് പോകുമെന്നും തുഷാർ അറിയിച്ചു. ഈഴവ സമുദായത്തെ പിന്നോട്ട് കൊണ്ടു കൊണ്ടു പോകുവാനുള്ള സമുദായ വിരുദ്ധരുടെ ശ്രമങ്ങളെ പൊതു സമൂഹം തന്നെ തള്ളിക്കളയും എന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലങ്ങോളമിങ്ങോളമുള്ള ഗുരുദേവ ക്ഷേത്രങ്ങളിൽ ഗുരുദേവ തൃപ്പാദങ്ങളുടെ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠ നടക്കുന്ന തോടുകൂടി സമുദായ അംഗങ്ങളുടെ ആത്മീയവും ഭൗതികവുമായ വളർച്ചയ്ക്ക് ആക്കം കൂട്ടുമെന്നും, ഗുരുദേവ ദർശനത്തിൻ്റെ പ്രചാരണം ഇപ്പോൾ കൂടുതൽ കരുത്താർജ്ജിക്കുന്നു എന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എസ്.എൻ.ഡി.പി. യോഗം ഹൈറേഞ്ച് യൂണിയനിൽ 55-ാം ശാഖ ഗുരുദേവ ക്ഷേത്രത്തിൽ മഹോത്സവത്തോടനുബ ന്ധിച്ച് നടന്ന സമർപ്പണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു തുഷാർ വെള്ളാപ്പള്ളി.
സ്വാമി ഗുരുപ്രകാശം ഭദ്രദീപം തെളിയിച്ചു. ഹൈറേഞ്ച് യൂണിയൻ സെക്രട്ടറി അഡ്വ.പി.ജീരാജ് അദ്ധ്യക്ഷത വഹിച്ചു. ഡോ.എൻ.ജയരാജ് മുഖ്യ പ്രഭാഷണം നടത്തുകയും എ ജി.തങ്കപ്പൻ സമർപ്പിക്കുകയും ചെയ്തു. കൊടിമര സമർപ്പണം ബാബു ഇടയാഴിക്കുഴി, മണ്ഡപ സമർപ്പണം ലാലിറ്റ് എസ് തകിടിയേൽ, തിടപ്പള്ളി സമർപ്പണം ഗിരീഷ് കോനാട്ട് എന്നിവർ നിർവ്വഹിക്കുകയും ചെയ്തു. അജിതാ രതീഷ്, കെ.ആർ.തങ്കപ്പൻ, ജെസി ഷാജൻ, മഞ്ജു മാത്യു, എം.വി.ശ്രീകാന്ത്, വിനീത രാജീവ്, മിന്നു ബിജു, സുമേഷ്, വിജയൻ, ദീപ്തി ഷാജി, അരുൺ, ജിഷാ ബിജു, സി.പി.വിജയരാജൻ എന്നിവർ ആശംസകൾ നേർന്നു. വി.ആർ.പ്രദീപ് സ്വാഗതവും ജി.സുനിൽകുമാർ റിപ്പോർട്ടും റ്റി.കെ.മോഹനൻ നന്ദിയും പറഞ്ഞു. വിവിധ യൂണിയൻ ഭാരവാഹികൾ ശാഖാ ഭാരവാഹികൾ, പോഷക സംഘടനാ ഭാരവാഹികൾ എന്നിവർ സന്നിഹിതരായിരുന്നു. നൂറുകണക്കിന് ഭക്തജനങ്ങൾ സമ്മേളനത്തിൽ പങ്കെടുത്തു.