ശിവഗിരിമഠം ഗുരുധര്‍മ്മ പ്രചരണ സഭ കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ശിവഗിരിയില്‍ ഗുരുപൂജ ഉല്പന്ന സമര്‍പ്പണം ശനിയാഴ്ച നടക്കും

കോട്ടയം : ശിവഗിരിമഠം ഗുരുധര്‍മ്മ പ്രചരണ സഭ കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെ ഒമ്പത് മണ്ഡലങ്ങളില്‍ നിന്നും ശേഖരിച്ച ഗുരുപൂജ ഉല്‍പ്പന്നങ്ങള്‍ ശനിയാഴ്ച രണ്ടുമണിക്ക് ശിവഗിരി മഹാസമാധിയില്‍ സമര്‍പ്പിക്കും. ഗുരു ഭക്തര്‍ പ്രാര്‍ത്ഥനാപൂര്‍വ്വം കൃഷി ചെയ്തു് ആദ്യത്തെ വിളവെടുപ്പ് നടത്തി ഭക്തിനിര്‍ഭരമായാണ് വിവിധ വാഹനങ്ങളില്‍ നാഗമ്പടം ക്ഷേത്രത്തിലേക്ക് എത്തിക്കുന്നതും അവിടെ നിന്നും ശിവഗിരിയിലേയ്ക്ക് യാത്രയാകുന്നതും.

Advertisements

രാവിലെ 8. 30ന് നാഗമ്പടം മഹാദേവ ക്ഷേത്രസന്നിധിയിലെ തേന്മാവിന്‍ ചുവട്ടില്‍ നടക്കുന്ന ഉല്‍പ്പന്ന ഘോഷയാത്ര ഉദ്ഘാടനസമ്മേളനം കോട്ടയം എസ്.എന്‍.ഡി.പി. യൂണിയന്‍ പ്രസിഡന്റ് എം. മധു ഉദ്ഘാടനം ചെയ്യും. സഭ കോട്ടയം ജില്ലാ പ്രസിഡന്റ് ബാബുരാജ് വട്ടോട്ടില്‍ അധ്യക്ഷത വഹിക്കും. ശ്രീമത് മഹാദേവാനന്ദ സ്വാമി (ശിവഗിരിമഠം) അനുഗ്രഹ പ്രഭാഷണം നടത്തും. സഭ കേന്ദ്ര ഉപദേശകസമിതി ചെയര്‍മാന്‍കുറിച്ചി സദന്‍ ആമുഖപ്രസംഗം നടത്തും. എസ്.എന്‍.ഡി.പി .യോഗം കോട്ടയം യൂണിയന്‍ സെക്രട്ടറി ആര്‍. രാജീവ് തീര്‍ത്ഥാടന സന്ദേശം നല്‍കും . ഉല്‍ല്പന്ന സമര്‍പ്പണ ഘോഷയാത്ര ശിവഗിരി മഠം പി.ആര്‍. ഒ .ഇ.എം. സോമനാഥന്‍ ഫ്‌ലാഗ് ഓഫ് ചെയ്യും. സഭ ജില്ലാ സെക്രട്ടറി സുകുമാരന്‍ വാകത്താനം, കേന്ദ്ര സമിതി അംഗം ഷിബു മൂലേടം എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും. രണ്ടു മണിക്ക് മഹാസമാധിയില്‍ ഉല്പന്ന സമര്‍ഷണം നടക്കും.

Hot Topics

Related Articles