കൊച്ചി: പൃഥ്വിരാജ് നായകനായി എത്തിയ കോമഡി ഫാമിലി ചിത്രം ഗുരുവായൂര്‍ അമ്പലനടയില്‍ വന്‍ ഹിറ്റായിരിക്കുകയാണ്. അമ്പരപ്പിക്കുന്ന കുതിപ്പാണ് ബേസിലും വേഷമിട്ട ചിത്രം ഗുരുവായൂര്‍ അമ്പലനടയില്‍ ആഗോളതലത്തില്‍ നടത്തുന്നത്. പൃഥ്വിരാജിന്റെ ഗുരുവായൂര്‍ അമ്പലനടയില്‍ 86 കോടി രൂപയിലധികം നേടിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. പൃഥ്വിരാജിന്റെ ഗുരുവായൂര്‍ അമ്പലനടയില്‍ 44.83 കോടി കേരളത്തില്‍ നിന്ന് മാത്രം നേടിയിട്ടുണ്ട്.
ഇപ്പോള്‍ ചിത്രം ഇതുവരെ അരക്കോടിയോളം പേര്‍ കണ്ടുവെന്ന് അറിയിക്കുകയാണ് നിര്‍മ്മാതാക്കള്‍. ചിത്രത്തിലെ താരങ്ങള്‍ എല്ലാം അണിനിരക്കുന്ന പോസ്റ്ററിനൊപ്പം ‘കലക്കി ഈ കല്ല്യാണം, 50 ലക്ഷം പേര്‍ അമ്പലനടിയില്‍ എത്തി’ എന്നാണ് പറയുന്നത്. അതേ സമയം സിനിമ ഇപ്പോഴും തീയറ്ററുകളില്‍ വിജയകരമായി മുന്നേറുകയാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കേരളത്തില്‍ നിന്ന് 2024ലെ ഓപ്പണിംഗ് കളക്ഷനില്‍ ഗുരുവായൂര്‍ അമ്പലനടയില്‍ മൂന്നാം സ്ഥാനത്താണെന്നാണ് കളക്ഷൻ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. പൃഥ്വിരാജ് നായകനായ ആടുജീവിതം 5.83 കോടി രൂപ നേടി കേരളത്തില്‍ രണ്ടാമതുണ്ടെന്നാണ് കളക്ഷൻ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മോഹൻലാലിന്റെ മലൈക്കോട്ടൈ വാലിബൻ 5.85 കോടിയുമായി റിലീസിന് കേരളത്തില്‍ ഒന്നാം സ്ഥാനത്തുമുണ്ട്. സംവിധായകൻ വിപിൻ ദാസിന്റെ ചിത്രത്തിന്റെ ഷോകള്‍ ഹൗസ്‍ഫുളായാണ് പ്രദര്‍ശനം നടത്തുന്നതെന്നാണ് റിപ്പോര്‍ട്ട്.