ഒടുവിൽ ആ നേട്ടവും മറികടന്നു; കളക്ഷനിൽ പൃഥ്വിരാജിന്റെ ഗുരുവായൂർ അമ്പലനടയിൽ ഞെട്ടിക്കുന്നു

പൃഥ്വിരാജും ബേസിലും വേഷമിട്ട് എത്തിയ ചിത്രം ഗുരുവായൂര്‍ അമ്ബലനടയില്‍ വൻ ഹിറ്റായിരിക്കുകയാണ്. അമ്ബരപ്പിക്കുന്ന കുതിപ്പാണ് പൃഥ്വിരാജ് വേഷമിട്ട ചിത്രം ഗുരുവായൂര്‍ അമ്ബലനടയില്‍ ആഗോളതലത്തിൽ നടത്തുന്നത്. കുടുംബപ്രേക്ഷകരും ഇഷ്‍ടപ്പെടുന്ന ഒരു മികച്ച ചിത്രമായി മാറിയിരിക്കുന്നു പൃഥ്വിരാജിന്റെ ഗുരുവായൂര്‍ അമ്ബലനടയില്‍. ചിത്രം ഇപ്പോൾ 80 കോടി ക്ലബിലെത്തിയെന്നതാണ് റിപ്പോര്‍ട്ട്. കേരളത്തില്‍ നിന്ന് 2024ലെ ഓപ്പണിംഗ് കളക്ഷനില്‍ ഗുരുവായൂര്‍ അമ്ബലനടയില്‍ മൂന്നാം സ്ഥാനത്താണെന്നാണ് കളക്ഷൻ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. പൃഥ്വിരാജ് നായകനായ ആടുജീവിതം 5.83 കോടി രൂപ നേടി കേരളത്തില്‍ രണ്ടാമതുണ്ടെന്നാണ് കളക്ഷൻ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Advertisements

മോഹൻലാലിന്റെ മലൈക്കോട്ടൈ വാലിബൻ 5.85 കോടിയുമായി റിലീസിന് കേരളത്തില്‍ ഒന്നാം സ്ഥാനത്തുമുണ്ട്. ഗുരുവായൂര്‍ അമ്ബലനടയില്‍ ആഗോളതലത്തില്‍ 100 കോടി ക്ലബിലെത്തും എന്നാണ് സൂചനകള്‍ വ്യക്തമാക്കുന്നത്. ഗുരുവായൂര്‍ അമ്ബലനടയില്‍ പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനും, ഇ4 എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍ മേത്ത, സി വി സാരഥി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിക്കുന്നത്. ഗുരുവായൂര്‍ അമ്ബലനടയില്‍ കോമഡി എന്റര്‍ടെയ്‍നര്‍ ചിത്രമായിട്ടാണ് പ്രിയങ്കരമാകുന്നത്. കല്യാണം നടക്കുന്നതുമായി ബന്ധപ്പെട്ട സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. ബേസിലും പ്രധാന വേഷമിട്ട ഒരു ചിത്രമാണ് ഗുരുവായൂര്‍ അമ്ബലനടയില്‍.

Hot Topics

Related Articles