2053 കോടിയുടെ സ്ഥിരനിക്ഷേപം; ഗുരുവായൂര്‍ ദേവസ്വത്തിന് സ്വന്തമായുള്ളത് 1084 കിലോ സ്വര്‍ണമെന്ന് റിപ്പോർട്ട്‌

തൃശൂർ: ഗുരുവായൂർ ദേവസ്വത്തിന് സ്വന്തമായുള്ളത് ഒരു ടണ്ണിലേറെ സ്വർണമെന്ന് റിപ്പോർട്ട്. റിസർവ് ബാങ്കിന്റെ സ്വർണ നിക്ഷേപ പദ്ധതിയില്‍ മാത്രം 869 കിലോ സ്വർണമാണ് ദേവസ്വം ബോർഡ് നിക്ഷേപിച്ചിരിക്കുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നത്. വിവിധ ദേശസാല്‍കൃത ബാങ്കുകളിലായി 2053 കോടി രൂപയുടെ സ്ഥിരനിക്ഷേപമുണ്ട്. ആകെ 271 ഏക്കർ ഭൂമി സ്വന്തമായുണ്ടെന്നാണ് കണക്ക് നേരത്തെ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് സ്വർണത്തിന്റെ കണക്കുവിവരങ്ങള്‍ പുറത്തുവന്നത്.

Advertisements

രേഖകള്‍ പ്രകാരം 1084.76 കിലോ സ്വർണമാണ് ഗുരുവായൂർ ദേവസ്വത്തിന് സ്വന്തമായുള്ളത്. എസ്ബിഐയുടെ നാല് സ്വർണ നിക്ഷേപ പദ്ധതികളിലായി 869.2 കിലോ സ്വർണമാണ് നിക്ഷേപിച്ചിട്ടുള്ളത്. നിക്ഷേപത്തില്‍ നിന്നും ലഭിക്കുന്ന പലിശയുടെ കണക്ക് വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. സ്ഥിര നിക്ഷേപം, സ്വർണ നിക്ഷേപം എന്നിവ വഴി എസ്ബിഐയില്‍ നിന്ന് കഴിഞ്ഞ സാമ്പ ത്തിക വർഷം ഏഴ് കോടിയിലേറെ രൂപ പലിശയിനത്തില്‍ ദേവസ്വത്തിന് ലഭിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതിന് തൊട്ടുമുമ്പുള്ള വർഷങ്ങളില്‍ ആറര കോടിയിലേറെ രൂപയാണ് പലിശയായി ലഭിച്ചിരിക്കുന്നത്. നിത്യോപയോഗ വകയില്‍ 141.16 കിലോ സ്വർണമാണ് ദേവസ്വത്തിന്റെ കൈവശമുള്ളത്. അതേസമയം, ഗുരുവായൂർ ദേവസ്വത്തിന്റെ സ്വത്തുക്കള്‍ മൂല്യനിർണയം നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹർജി ഹൈക്കോടതിയിലുണ്ട്. അടുത്ത ആഴ്ച ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷൻ ബെഞ്ച് ഹർജി പരിഗണിക്കും.

Hot Topics

Related Articles