കൊച്ചി : വേണാട് എക്സ്പ്രസിന് മെയ് ഒന്നു മുതല്‍ എറണാകുളം സൗത്ത് റെയില്‍വെ സ്‌റ്റേഷനില്‍ സ്റ്റോപ്പ് നിർത്തലാക്കാനുള്ള തീരുമാനത്തില്‍ കടുത്ത അമർഷം രേഖപ്പെടുത്തി സ്ഥിരം യാത്രക്കാർ. ഏറ്റവും കൂടുതല്‍ യാത്രക്കാർ ഇറങ്ങുന്ന സൗത്തില്‍ സ്റ്റോപ്പ് നിർത്തലാക്കുമ്പോള്‍ ഓഫിസില്‍ കൃത്യസമയത്ത് എത്താനാവില്ല എന്നതാണ് പ്രധാന പ്രശ്നം. പാലരുവി എക്സ്പ്രസിനും വേണാടിനും ഇടയില്‍ ഒരു മെമു സർവീസ് അടിയന്തരമായി ഏർപ്പെടുത്തണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
തൃപ്പൂണിത്തുറയില്‍ നിന്ന് മെട്രോ ആശ്രയിക്കാമെന്നാണ് ബദല്‍ സംവിധാനമായി പറയുന്നത്. പക്ഷേ സാധാരണക്കാരെ സംബന്ധിച്ച് എന്നും മെട്രോ ചാർജ് താങ്ങാൻ കഴിയില്ലെന്ന് യാത്രക്കാർ പറയുന്നു. മാത്രമല്ല സമയത്തിന് ഓഫീസില്‍ എത്താനും കഴിയില്ലെന്ന് യാത്രക്കാർ പറയുന്നു. പ്രതിഷേധം റെയില്‍വേയെ അറിയിക്കാനാണ് യാത്രക്കാരുടെ തീരുമാനം.