ദില്ലി: മുംബൈ ആക്രമണത്തിൻ്റെ മുഖ്യ സൂത്രധാരൻ ഹാഫിസ് സയീദിൻ്റെ ഭാര്യാസഹോദരനും നിരോധിത സംഘടനയായ ജമാഅത്ത് ഉദ് ദവയുടെ (ജെയുഡി) നേതാവുമായ ഹാഫിസ് അബ്ദുള്‍ റഹ്മാൻ മക്കി ഹൃദയാഘാതത്തെ തുടർന്ന് വെള്ളിയാഴ്ച ലാഹോറില്‍ മരിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ അസുഖ ബാധിതനായ മക്കിയെ കടുത്ത പ്രമേഹത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് പുലർച്ചെ ഹൃദയാഘാതം ഉണ്ടായെന്നും മരിച്ചെന്നും അധികൃതർ അറിയിച്ചു.
2020-ല്‍, തീവ്രവാദ വിരുദ്ധ കോടതി മക്കിക്ക് തീവ്രവാദത്തിന് സാമ്ബത്തിക സഹായം നല്‍കിയതിന് ആറ് മാസത്തെ തടവ് ശിക്ഷ നല്‍കിയിരുന്നു. 2023 ജനുവരിയില്‍ യുഎൻസിഎസ് അബ്ദുള്‍ റഹ്മാൻ മക്കിയെ ആഗോള ഭീകരനായി പ്രഖ്യാപിച്ചു. ജെയുഡിയുടെ പ്രവർത്തനങ്ങളുടെ മറവില്‍ ഫണ്ട് ശേഖരണത്തിലും തീവ്രവാദ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിലും മക്കി നിർണായക പങ്കുവഹിച്ചുവെന്ന ആരോപണത്തെ തുടർന്നാണ് നടപടി.