ലാലി വിൻസെന്റിന്റെ വീട്ടിൽ പരിശോധന; പാതിവില തട്ടിപ്പിനെ തുടർന്ന് സംസ്ഥാനത്ത് 12 ഇടങ്ങളിൽ ഇഡി റെയ്ഡ്

തിരുവനന്തപുരം: പാതി വില തട്ടിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് 12 ഇടങ്ങളില്‍ ഇഡി റെയ്‌ഡ്‌. കൊച്ചിയില്‍ ലാലി വിൻസെന്റിന്റെ വീട്ടിലും ആനന്ദകുമാറിന്റെ ശാസ്ത്മംഗലത്തെ ഓഫീസിലും ഇഡി പരിശോധന നടത്തിവരികയാണ്. തോന്നയ്ക്കല്‍ സായി ഗ്രാമിലും അനന്തു കൃഷ്ണന്റെ ഇടുക്കി കോളപ്രയിലെ ഓഫീസിലും പരിശോധനയുണ്ട്. കോളപ്രയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരുന്നു പാതിവില തട്ടിപ്പ്.

Advertisements

അതേസമയം, പാതിവില തട്ടിപ്പിലെ പ്രതി അനന്തു കൃഷ്ണന്റെ സ്ഥാപനത്തിലും ക്രൈംബ്രാഞ്ച് എസ്പിയുടെ നേതൃത്വത്തില്‍ പരിശോധന നടക്കുകയാണ്. കടവന്ത്രയിലെ സോഷ്യല്‍ ബി വെൻഞ്ചേസ് എന്ന സ്ഥാപനത്തിലാണ് പരിശോധന. ക്രൈം ബ്രാഞ്ച് എസ്പി എംജെ സോജൻ നേരിട്ടത്തിയാണ് പരിശോധന. കുറച്ചു ദിവസമായി നടക്കുന്ന പരിശോധനകളുടെ തുടർച്ചയാണ് സോഷ്യല്‍ ബീയിലെ പരിശോധനയെന്ന് ക്രൈം ബ്രാഞ്ച് എസ്പി സോജൻ പറഞ്ഞു.

Hot Topics

Related Articles