ട്രിനിഡാഡ്: വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ട്വന്റി 20 യിൽ ഇന്ത്യയുടെ വിജയത്തെക്കാൾ ചർച്ചയാകുന്നത് അശ്വിനെ ഔട്ടാക്കാതിരുന്ന ഹിറ്റ്‌മെയറിന്റെ ചാൻസാണ്. ഇന്ത്യയുടെ 18 ആം ഓവറിന്റെ നാലാം പന്തിലാണ് അത്യപൂർവ ചാൻസ് ലഭിച്ചത്. കാർത്തിക് അടിച്ച പന്ത് ബൗണ്ടറി ലൈനിൽ അടുത്ത് എത്തിയിരുന്നു. ഇതോടെ പന്ത് ബൗണ്ടറി ലൈനിൽ നിന്നും ബൗളേഴ്‌സ് എൻഡിലേയ്ക്ക് എത്തി. ഈ സമയം ബൗണ്ടറി ലൈനിൽ നിന്നും മീറ്ററുകൾ അകലെയായിരുന്നു ആർ.അശ്വിൻ. എന്നാൽ, പന്ത് കയ്യിൽക്കിട്ടിയ മക്കോയ് അശ്വിനെ സ്റ്റമ്പ് ചെയ്യാൻ തയ്യാറായില്ല. അശ്വിൻ മക്കോയിയുടെ കാൽക്കൽ എത്തിയപ്പോഴും തിരിഞ്ഞ് നോക്കി തന്നെ നിൽക്കുകയായിരുന്നു മക്കോയ്. മത്സരത്തിൽ ഏറെ നിർണ്ണായകമായ തൊട്ടടുത്ത ഓവറിൽ ഒരു സിക്‌സ് അടിച്ച അശ്വിൻ കളിയിൽ വളരെ നിർണ്ണായകമായ റണ്ണെടുക്കുകയും ചെയ്തു. മത്സരത്തിൽ ഇന്ത്യ ഒടുവിൽ 68 റണ്ണിന് വിജയിച്ചു.
നിമിഷങ്ങളോളം പന്ത് കയ്യിലിരുന്നിട്ടും മക്കോയ് സ്റ്റമ്പ് ചെയ്യാതിരുന്നത് രാജസ്ഥാന്റെ ഹല്ലബോൽ വിജയമാണെന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയ പറയുന്നത്. സഞ്ജുവും മക്കോയിയും ആർ.അശ്വിനും രാജസ്ഥാൻ റോയൽസിലെ സഹതാരങ്ങളായിരുന്നു. ഇതാണ് അശ്വിനെ റണ്ണൗട്ടാക്കാതിരിക്കാൻ മക്കോയിയെ പ്രേരിപ്പിച്ചതെന്നാണ് സോഷ്യൽ മീഡിയയിലെ ചർച്ച. ഈ റണ്ണൗട്ടും ട്രോളും സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മത്സരത്തിൽ ടോസ് നേടിയ വെസ്റ്റ് ഇൻഡീസ് ഇന്ത്യയെ ബാറ്റിംങിന് അയക്കുകയായിരുന്നു. ഓപ്പണറായി സൂര്യകുമാർ യാദവിനെ പരീക്ഷിച്ച ടീം ഇന്ത്യയ്ക്ക് ഭേദപ്പെട്ട തുടക്കം തന്നെയാണ് ഇന്ത്യയ്ക്ക് ലഭിച്ചത്. 44 റണ്ണിൽ സൂര്യകുമാർ യാദവിനെയും, 45 ൽ റണ്ണൊന്നുമെടുക്കാതെ ശ്രേയസ് അയ്യരെയും, 88 ൽ ഋഷഭ് പന്തിനെയും ഇന്ത്യയ്ക്ക് നഷ്ടമായി. 44 പന്തിൽ രണ്ടു സിക്‌സും, ഏഴു ഫോറും സഹിതം 64 റണ്ണെടുത്ത രോഹിത് ശർമ്മ പുറത്തായതോടെ ഇന്ത്യ പരുങ്ങുമെന്നു കരുതി.
പിന്നാലെ, ജഡേജയും പോയി. എന്നാൽ, അവസാന ഓവറുകളിൽ തകർത്തടിച്ച ദിനേശ് കാർത്തിക് (19 പന്തിൽ നാലു ഫോറും , രണ്ടു സിക്‌സും സഹിതം 41) ഇന്ത്യയെ 190 എന്ന സ്‌കോറിൽ എത്തിച്ചു. വെസ്റ്റ് ഇൻഡീസ് ബാറ്റർമാരെ വലിഞ്ഞു കെട്ടിയ ഇന്ത്യൻ ബൗളർമാർ മത്സരം ഇന്ത്യയുടെ വരുതിയിൽ എത്തിച്ചു. സ്പിന്നർമാരായ അശ്വിനും രവി ബിഷ്‌ണോയിയും പേസർ അർഷർദീപും രണ്ടു വീതം വിക്കറ്റ് വീഴ്ത്തി. ജഡേജയും, ഭുവനേശ്വറും ഓരോ വിക്കറ്റ് വീഴ്ത്തി.
സ്‌കോർ
ഇന്ത്യ – 190 – 6
വെസ്റ്റ് ഇൻഡീസ് – 122 -8