കാബൂള്‍: കാബൂള്‍ വിമാനത്താവളത്തിനുമുന്നിലുള്ള മുള്ളുവേലിക്കുമുകളിലൂടെ യു.എസ്. സൈനികര്‍ക്ക് എറിഞ്ഞുകൊടുത്ത കുഞ്ഞിന്റെ ചിത്രം ലോകം മറന്നിട്ടില്ല. താലിബാന്‍ അഫ്ഗാനിസ്താന്റെ നിയന്ത്രണമേറ്റതിനുപിന്നാലെയുണ്ടായ കൂട്ടപ്പലായനത്തിലെ തിക്കിലും തിരക്കിലും അഫ്ഗാന്‍ സ്വദേശികള്‍ക്ക് നഷ്ടപ്പെട്ട രണ്ടുമാസംപ്രായമുള്ള ഇപ്പോഴിതാ തിരിച്ച് വീട്ടുകാരുടെ കൈകളിലേക്ക് എത്തുകയാണ്.
2020 ഓഗസ്റ്റ് 19-നായിരുന്നു സംഭവം. തിക്കിലും തിരക്കിലുംപെടാതെ സൊഹൈലിന്റെ ജീവന്‍ രക്ഷിക്കാനായിരുന്നു ആ അച്ഛനും അമ്മയും ശ്രമിച്ചത്. എന്നാല്‍, വിമാനത്താവളത്തിനകത്തെത്തിയ ഇവര്‍ക്ക് സൊഹൈലിനെ കണ്ടെത്താനായില്ല. തുടര്‍ന്ന് മിര്‍സയും സുരയ്യയും നാലുസഹോദരങ്ങളുമടങ്ങുന്ന കുടുംബം രക്ഷാവിമാനത്തില്‍ യു.എസിലേക്കുപറന്നു. മാസങ്ങളോളം സൊഹൈലിനെക്കുറിച്ച് ഒരു വിവരവുമുണ്ടായിരുന്നില്ല. എന്നാല്‍, നവംബറില്‍ സൊഹൈലിനെ കാണാതായ സംഭവം വിവരിച്ചുകൊണ്ട് ചിത്രസഹിതം റോയിറ്റേഴ്‌സ് വാര്‍ത്ത നല്‍കിയിരുന്നു. തുടര്‍ന്നാണ് കാബൂളിലെ ടാക്‌സി ഡ്രൈവറായ ഹമീദ് സഫിയുടെ വീട്ടില്‍ കുഞ്ഞുണ്ടെന്ന് കണ്ടെത്തിയത്. പിന്നാലെ സഫിയുമായി സൊഹൈലിന്റെ മുത്തച്ഛന്‍ ബന്ധപ്പെടുകയായിരുന്നു. എന്നാല്‍, സൊഹൈലിനെ വിട്ടുതരാന്‍ ആദ്യം വിസമ്മതിച്ച സഫി, തന്നെയും കുടുംബത്തെയും യു.എസിലേക്ക് കൊണ്ടുപോകണമെന്നതടക്കമുള്ള നിബന്ധനകള്‍വെച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
താലിബാന്‍ പോലീസ് നടത്തിയ ഇടപെടലുകള്‍ക്കുംശേഷമാണ് കുട്ടിയെ മുത്തച്ഛന് കൈമാറിയത്.വിമാനത്താവളത്തില്‍ നിലത്ത് ഏകാന്തനായി കരയുന്ന സൊഹൈലിനെ താന്‍ കണ്ടെത്തുകയായിരുന്നുവെന്നാണ് സഫി പറയുന്നത്. മാതാപിതാക്കളെ കണ്ടെത്താന്‍ ശ്രമിച്ച് പരാജയപ്പെട്ടതിനെത്തുടര്‍ന്ന് സ്വന്തം മകനായി വളര്‍ത്താന്‍ തീരുമാനിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.നിലവില്‍ യു.എസ്. മിഷിഗണിലെ ഒരു അപ്പാര്‍ട്ട്‌മെന്റിലാണ് മിര്‍സ അലിയും കുടുംബവും കഴിയുന്നത്. സൊഹൈലിനെ ഉടന്‍തന്നെ യു.എസിലേക്ക് കൊണ്ടുവരാമെന്ന പ്രതീക്ഷയിലാണ് കുടുംബം.