കൂരോപ്പട : പങ്ങട സേക്രഡ് ഹാർട്ട് ഹൈസ്കൂളിൽ ഹാന്നസ് ട്രൂബ് അഖില കേരള ക്വിസ് മത്സരം നടത്തി. ഒന്നാം സ്ഥാനക്കാർക്കായുള്ള ഹാന്നസ് ട്രൂബ് മെമ്മോറിയൽ എവർറോളിംഗ് ട്രോഫിയും 3000 രൂപ ക്യാഷ് അവാർഡും രാമപുരം എസ്. എച്ച്. ഹൈസ്കൂളിലെ എം എസ് ശ്രുതിനന്ദന കരസ്ഥമാക്കി. എ.എസ്. അക്സ, എൽ. എഫ്. എച്ച്. എസ്. വടകര, ദേവിക ജെ. സെൻ്റ് ഷന്താൾസ് എച്ച്. എസ്. മാമ്മൂട് എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനക്കാർക്കായുള്ള 2500, 2000 രൂപയുടെ ക്യാഷ് അവാർഡുകൾ കരസ്ഥമാക്കി. വളരെ വ്യത്യസ്തവും ആകർഷകവുമായ രീതിയിൽ നൂതന സങ്കേതങ്ങൾ ഉപയോഗിച്ച് നടത്തപ്പെട്ട മത്സരത്തിൻ്റെ ക്വിസ് മാസ്റ്റർ വി എം റെജിമോൻ ആയിരുന്നു.
തുടർന്ന് നടന്ന ഹാന്നസ് ട്രൂബ് അനുസ്മരണ സമ്മേളനം ചങ്ങനാശ്ശേരി അതിരൂപത മുൻ കോർപ്പറേറ്റ് മാനേജർ ഫാദർ മാത്യു നടമുഖത്ത് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ: ജോൺ കൊച്ചുമലയിൽ, പാമ്പാടി സബ് ഇൻസ്പെക്ടർ ജോയി തോമസ്, ആൻസ് ഓർഗാനിക് ഫാം & ആൻസ് ഫിറ്റ്നസ് സെൻ്റർ ഡയറക്ടർ അന്നമ്മ ട്രൂബ് വയലുങ്കൽ, പി.റ്റി.എ പ്രസിഡൻ്റ് അനിൽ കൂരോപ്പട, സ്കൂൾ ഹെഡ്മാസ്റ്റർ വി എം റെജിമോൻ , എം ജെ എൽസമ്മ , ആശ മേരി ഈപ്പൻ എന്നിവർ സംസാരിച്ചു.ബി