ഉത്സവത്തിനിടെ എസ്.ഐ പല്ലടിച്ചു കൊഴിച്ചു; പരാതിയുമായി 56 കാരൻ

തൃശൂർ: പാവറട്ടിയില്‍ പൊലീസ് ഉദ്യോഗസ്ഥൻ 56കാരന്റെ പല്ലടിച്ചു കൊഴിച്ചെന്ന് പരാതി. വാക കുന്നത്തുള്ളി മുരളിയാണ് പാവറട്ടി സ്റ്റേഷൻ എസ്.ഐ ജോഷിക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. തന്റെ പല്ലടിച്ചു കൊഴിച്ചെന്ന് പരാതിയില്‍ പറയുന്നു. സംഭവത്തില്‍ മുരളി മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും പരാതി നല്‍കി. വാക കാർത്യായനി ക്ഷേത്രത്തിലെ ഉത്സവത്തിനിടയിലാണ് സംഭവം.

Advertisements

ഉത്സവത്തിനിടെ പ്രാദേശിക കമ്മിറ്റിയുടെ എഴുന്നള്ളിപ്പ് ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിനിടയിലാണ് പരാതിക്ക് അടിസ്ഥാനമായ സംഭവമുണ്ടായത്. മുരളിയെ പൊലീസ് അകാരണമായി മർദിച്ചുവെന്നാണ് പരാതി. മുരളിയുടെ മുൻ വശത്തെ രണ്ട്പല്ലുകള്‍ നഷ്ടപ്പെട്ടതായും മറ്റു പല്ലുകള്‍ ഇളകിയതായും പരാതിയില്‍ പറയുന്നു. പൊലീസ് മുരളിയെ അകാരണമായി മർദ്ദിക്കുകയായിരുന്നുവെന്ന് സഹോദരി സരളയും പറഞ്ഞു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.