ന്യൂഡല്‍ഹി: ഒടുവില്‍ വിരമിക്കല്‍ പ്രഖ്യാപനവുമായി ഇന്ത്യയുടെ ഓഫ് സ്പിന്നര്‍ ഹര്ഭജന് സിങ്.23 വര്‍ഷം നീണ്ട കരിയറിന് ഒടുവിലാണ് ഇന്ത്യയുടെ റെഡ്ബോള്‍ ക്രിക്കറ്റിലെ വിക്കറ്റ് വേട്ടക്കാരന്റെ വിരമിക്കല്‍ പ്രഖ്യാപനം.
ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നുമാണ് ഹർഭജൻ വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. എല്ലാ നല്ലതിനും ഒരു അവസാനം ഉണ്ടാവും. ജീവിതത്തില്‍ എനിക്ക് എല്ലാം നല്കിയ ക്രിക്കറ്റിനോട് ഞാന്‍ വിടപറയുകയാണ്. 23 വര്‍ഷം നീണ്ട ഈ യാത്ര ഓര്‍മയില്‍ സൂക്ഷിക്കാന്‍ പാകത്തിലാക്കിയ എല്ലാവര്ക്കും നന്ദി, ഹര്ഭജന് സിങ് ട്വിറ്ററില്‍ കുറിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ടെസ്റ്റിലെ ഇന്ത്യന്‍ താരങ്ങളുടെ വിക്കറ്റ് വേട്ടയില്‍ നാലാം സ്ഥാനത്താണ് ഹര്‍ഭജന്റെ സ്ഥാനം. 103 ടെസ്റ്റും 236 ഏകദിനവും 28 ടി20യും ഹര്ഭജന് ഇന്ത്യക്ക് വേണ്ടി കളിച്ചു. 2015ലാണ് അവസാനമായി ഇന്ത്യക്ക് വേണ്ടി കളിച്ചത്. ഇന്ത്യന്‍ കുപ്പായത്തില്‍ അരങ്ങേറിയത് 1998ലും. 2007ലെ ടി20 ലോകകിരീടം നേടിയപ്പോഴും 2011ല്‍ ഇന്ത്യ ഏകദിന ലോക കിരീടം ഉയര്‍ത്തിയപ്പോഴും ഹര്ഭജന് ടീമിലുണ്ടായി.